ഇടുക്കിയിൽ വീണ്ടും ഉരുൾപൊട്ടൽ;രണ്ട് പേർ മരിച്ചു

By Web TeamFirst Published Aug 15, 2018, 6:47 PM IST
Highlights

നാലു പേർ ഇപ്പോഴും മണ്ണിനടിയിൽ കുടുങ്ങിക്കിടക്കുകയാണ്. ഇതിൽ കുട്ടികളും ഉണ്ടെന്നാണ് റിപ്പോർട്ട്. ഇവരെ രക്ഷിക്കാനുള്ള ശ്രമം തുടരുകയാണ്. എന്നാൽ ചെറുതോണി പാലത്തിൽ വെള്ളമായതിനാൽ രക്ഷാപ്രവർത്തകർക്ക് ഇവിടേക്ക് എത്താൻ കഴിയുന്നില്ല. നാട്ടുകാരാണ് രക്ഷാപ്രവർത്തനത്തിന് നേതൃത്വം നൽകുന്നത്.

ഇടുക്കി:ഇടുക്കിയിൽ വീണ്ടും ഉരുൾപൊട്ടി. ചെറുതോണിക്ക് സമീപം ഗാന്ധിനഗറിലാണ് ഉരുൾപൊട്ടലുണ്ടായത്. ഉരുൾപൊട്ടലിനെ തുടർന്ന് വീടിന് മുകളിലേക്ക് മണ്ണിടി‌ഞ്ഞു വീണ് ആറ് പേർ മണ്ണിനടിയിലായി. ഇതിൽ രണ്ട് പേരു‍ടെ മൃതദേഹം കണ്ടെത്തി. പൊന്നമ്മ, കലാവതി എന്നിവരാണ് മരിച്ചത്. നാലു പേർ ഇപ്പോഴും മണ്ണിനടിയിൽ കുടുങ്ങിക്കിടക്കുകയാണ്. ഇതിൽ കുട്ടികളും ഉണ്ടെന്നാണ് റിപ്പോർട്ട്.

ഇവരെ രക്ഷിക്കാനുള്ള ശ്രമം തുടരുകയാണ്. എന്നാൽ ചെറുതോണി പാലത്തിൽ വെള്ളമായതിനാൽ രക്ഷാപ്രവർത്തകർക്ക് ഇവിടേക്ക് എത്താൻ കഴിയുന്നില്ല. നാട്ടുകാരാണ് രക്ഷാപ്രവർത്തനത്തിന് നേതൃത്വം നൽകുന്നത്. ഇടുക്കി നെടുങ്കണ്ടം പച്ചടി പത്തുവളവിൽ നേരത്തെ ഉരുൾപൊട്ടി മൂന്ന് പേർക്ക് ജീവൻ നഷ്ടപ്പെട്ടിരുന്നു.പീറ്റര്‍ തോമസ്, ഭാര്യ റോസമ്മ, ജോളി എന്നിവരാണ് മരിച്ചത്.  താറവിള ജയന്‍റെ വീടാണ് മണ്ണിനടിയിലായത്. ഇടുക്കിയിൽ രണ്ടിടത്ത് ഉണ്ടായ ഉരുൾപൊട്ടലിൽ അഞ്ച് പേർക്കാണ് ജീവൻ നഷ്ടപ്പെട്ടത്.

click me!