റോഡരികില്‍ നിര്‍ത്തിയിട്ട ലോറിയില്‍ കോണ്‍ക്രീറ്റ് മിക്സര്‍ വാഹനം ഇടിച്ച് അപകടം; രണ്ടു പേര്‍ മരിച്ചു, ലോറി കത്തി നശിച്ചു

Published : Aug 24, 2026, 03:49 PM IST
LORRY ACCIDENT

Synopsis

തകരാര്‍ പരിഹരിക്കുന്നതിനിടയിലാണ് വേഗത്തിലെത്തിയ കോണ്‍ക്രീറ്റ് മിക്സര്‍ ലോറി നിര്‍ത്തിയിട്ട ലോറിയിലേക്ക് ഇടിച്ചു കയറിയത്.

കണ്ണൂര്‍: കണ്ണൂര്‍ പിലാത്തറ മണ്ടൂരില്‍ റോഡരികില്‍ നിര്‍ത്തിയിട്ട ലോറിയില്‍ കോണ്‍ക്രീറ്റ് മിക്സര്‍ ലോറിയിടിച്ചുണ്ടായ അപകടത്തില്‍ രണ്ടു പേര്‍ മരിച്ചു. ലോറിയുടെ തകരാര്‍ പരിഹരിക്കുകയായിരുന്ന കാഞ്ഞങ്ങാട് സ്വദേശി ഇബിനൈസര്‍ ആന്‍റോ,പാലക്കാട് സ്വദേശി മുഹമ്മദ് ഷെബിന്‍ എന്നിവരാണ് മരിച്ചത്. പുലര്‍ച്ചെ മൂന്നരയോടെയായിരുന്നു അപകടം. റോഡരികില്‍ നിര്‍ത്തിയിട്ടിരുന്ന മരംകയറ്റിയ ലോറി ഇടിയുടെ ആഘാതത്തില്‍ കത്തി നശിച്ചു. ലോറിയുടെ ഇടയില്‍ കുടുങ്ങിയ മുഹമ്മദ് ഷെബിന്‍ പൊള്ളലേറ്റാണ് മരിച്ചത്. പഴയങ്ങാടി ഭാഗത്തു നിന്നും മരം കയറ്റി വന്ന ലോറി യന്ത്രത്തകരാറിനെത്തുടര്‍ന്ന് റോഡരികില്‍ നിര്‍ത്തിയിട്ടിരിക്കുകയായിരുന്നു. തകരാര്‍ പരിഹരിക്കുന്നതിനിടയിലാണ് വേഗത്തിലെത്തിയ കോണ്‍ക്രീറ്റ് മിക്സര്‍ ലോറി നിര്‍ത്തിയിട്ട ലോറിയിലേക്ക് ഇടിച്ചു കയറിയത്.

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

Read more Articles on
click me!

Recommended Stories

ഇടഞ്ഞ് യുഎഇ, അടവ് പിഴച്ച് ഹോർമൂസ്, യുഎസ് ഉപരോധവും; ഇറാൻ പ്രതിസന്ധിയിലേക്ക്?
വാഹനത്തില്‍ നിന്ന് ഇരുമ്പ് പൈപ്പ് വീണ് യുവതി മരിച്ച സംഭവം; ഡ്രൈവർ അറസ്റ്റില്‍