ഗോവയിൽ രണ്ട് മന്ത്രിമാർ രാജിവെച്ചു; പുതിയ മന്ത്രിമാരുടെ സത്യപ്രതിജ്ഞ ഇന്ന്

By Web TeamFirst Published Sep 24, 2018, 11:49 AM IST
Highlights

മന്ത്രി സഭയുടെ പുനസംഘടനയുടെ ഭാഗമായി ഗോവയില്‍ രണ്ടു മന്ത്രിമാര്‍ രാജിവച്ചു. നഗരവികസന മന്ത്രി ഫ്രാൻസീസ് ഡിസൂസ,വൈദ്യുതി മന്തി പഡുരംഗ് മട്കാലികർ എന്നിവരാണ് രാജിവെച്ചത്. ഇവര്‍ക്ക് പകരം ബിജെപി എംഎൽഎമാരായ നിലേഷ് കാബ്രൽ, മിലിൻഡ് നായിക് എന്നിവർ ഇന്ന് സത്യപ്രതിജ്ഞ ചെയ്യും. 

പനജി: മന്ത്രി സഭയുടെ പുനസംഘടനയുടെ ഭാഗമായി ഗോവയില്‍ രണ്ടു മന്ത്രിമാര്‍ രാജിവച്ചു. നഗരവികസന മന്ത്രി ഫ്രാൻസീസ് ഡിസൂസ,വൈദ്യുതി മന്തി പഡുരംഗ് മട്കാലികർ എന്നിവരാണ് രാജിവെച്ചത്. ഇവര്‍ക്ക് പകരം ബിജെപി എംഎൽഎമാരായ നിലേഷ് കാബ്രൽ, മിലിൻഡ് നായിക് എന്നിവർ ഇന്ന് സത്യപ്രതിജ്ഞ ചെയ്യും. രാജി വെച്ച രണ്ടു മന്ത്രിമാരും അസുഖ ബാധിതതരായി ഏറെ നാളായി ചികിത്സയിലാണ്. ഫ്രാന്‍സീസ ഡിസൂസ അമേരിക്കയിലും മാട്കാലികർ മുംബൈയിലുമാണ് ചികിത്സ തേടിയിരിക്കുന്നത്.

രാഷ്ട്രീയ പ്രതിസന്ധിയും ഭരണ സ്തംഭനവും നിലനില്‍ക്കുന്ന ഗോവയിൽ മുഖ്യമന്ത്രി മനോഹര്‍ പരീക്കറിനെ മാറ്റില്ലെന്നും മന്ത്രിസഭ പുനസംഘടിപ്പക്കുമെന്നും പാര്‍ട്ടി അധ്യക്ഷൻ അമിത് ഷാ വ്യക്തമാക്കിയിരുന്നു. ദില്ലി എയിംസിൽ ചികിത്സയില്‍ കഴിയുന്ന മനോഹര്‍ പരീക്കറിന് പകരം കേന്ദ്രമന്ത്രി ശ്രീ പദ് നായിക്കിനെയോ  സംസ്ഥാന അധ്യക്ഷൻ വിനയ് ടെന്‍ഡുൽക്കറിനെയോ മുഖ്യമന്ത്രിയാക്കുമെന്ന് നേരത്തെ റിപ്പോര്‍ട്ടുകളുണ്ടായിരുന്നു.

ഭരണം പിടിച്ചെടക്കാനുളളള കോണ്‍ഗ്രസ് ശ്രമത്തിന് തടയിടാനുള്ള അടവുകളാണ് ബി.ജെപി പയറ്റുന്നത്. ദില്ലിയിലെ എയിംസില്‍ ചികിത്സയില്‍ കഴിയുമ്പോഴും ഗോവ മുഖ്യമന്ത്രി മനോഹര്‍ പരീക്കര്‍ ഫോണിലൂടെ ജനങ്ങളെ ഭീഷണിപ്പെടുത്തുകയാണെന്ന ഗുരുതര ആരോപണവുമായി നേരത്തെ കോണ്‍ഗ്രസ് രംഗത്ത് എത്തിയിരുന്നു. മുഖ്യമന്ത്രിയുടെ ആരോഗ്യം എങ്ങനെയുണ്ടെന്ന് വ്യക്തമാക്കുന്ന മെഡിക്കല്‍ ബുള്ളറ്റിന്‍ പുറത്തിറക്കാന്‍ ആശുപത്രി തയാറാകണമെന്നും കോണ്‍ഗ്രസ് ആവശ്യപ്പെട്ടു. 

click me!