കോട്ടയത്ത് നിന്നും കാണാതായ ദമ്പതികള്‍ ആത്മഹത്യ ചെയ്തിട്ടുണ്ടാകാമെന്ന് പൊലിസ്

Published : Oct 29, 2017, 11:26 PM ISTUpdated : Oct 05, 2018, 03:05 AM IST
കോട്ടയത്ത് നിന്നും കാണാതായ ദമ്പതികള്‍ ആത്മഹത്യ ചെയ്തിട്ടുണ്ടാകാമെന്ന് പൊലിസ്

Synopsis

കോട്ടയം: ഏഴ് മാസം മുമ്പ് കോട്ടയത്ത് നിന്നും കാണാതായ ദമ്പതികള്‍ ആത്മഹത്യ ചെയ്തതാണെന്ന നിഗമനത്തില്‍ പൊലീസ്. പീരുമേട്, വാഗമണ്‍ ഉള്‍പ്പടെയുള്ള സ്ഥലങ്ങളില്‍ പൊലീസ് കഴിഞ്ഞ ദിവസം പരിശോധന നടത്തിയെങ്കിലും തുമ്പൊന്നും കിട്ടിയില്ല. താഴത്തങ്ങാടി അറുപുറ ഒറ്റക്കണ്ടത്തില്‍ഡ ഹാഷിം ഭാര്യ ഹബീബ എന്നിവരെ ഏപ്രില്‍ മാസം ആറിനാണ് പുതിയ കാറുമായി കാണാതായത്. 

കാണാതാകുന്നതിന് തലേദിവസം എപ്രില്‍ അ‍ഞ്ചിന് ഹാഷിം പീരുമേട്ടില്‍ പോയിരുന്നുവെന്ന് പൊലീസ് അറിയിച്ചു. മൊബൈല്‍ സിഗ്നലുകളില്‍ നിന്നാണ് ഇക്കാര്യം വ്യക്തമായത്. ഇതിന്‍റെ അടിസ്ഥാനത്തിലാണ് പൊലിസ് ഇവിടങ്ങളില്‍ പരിശോധന നടത്തിയത്. ലൈസന്‍സ്, മൊബൈല്‍ ഫോണ്‍, എടിഎം കാര്‍ഡ് തുടങ്ങി ഒരു രേഖയും ഇവര്‍ എടുത്തിരുന്നില്ല.

ഭക്ഷണം വാങ്ങാനാണ് പോയതെന്ന് പറഞ്ഞെങ്കിലും ഇവര്‍ പണവും എടുത്തിരുന്നില്ലെന്ന് പൊലീസ് വിശദീകരിച്ചു. ഇതാണ് ആത്മഹത്യയാണോയെന്ന സംശയത്തിന് ഇടായാക്കിയതെന്ന് കോട്ടയം എസ് പിയുടെ വിശദീകരണം. സ്വകാര്യ ഏജന്‍സിയുടെ സഹായത്തോടെ കോട്ടയത്തേയും സമീപപ്രദേശങ്ങളിലെയും നദികളിലും തോടുകളിലും പരിശോധന നടത്തുമെന്ന് പൊലീസ് അറിയിച്ചു.

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

click me!

Recommended Stories

18 മുതൽ 24 വരെ, 1,13,011 ഇരുചക്ര വാഹനങ്ങൾ പരിശോധിച്ച് പൊലീസ്; ഹെൽമറ്റ് ധരിക്കാത്തതിന് 2,70,51,150 രൂപ പിഴ ഈടാക്കി
ശബരിമല സ്വർണക്കൊള്ള കേസ് ഇന്ന് ഹൈക്കോടതിയിൽ; അന്വേഷണ പുരോഗതി റിപ്പോർട്ട് എസ്ഐടി ഇന്ന് ഹാജരാക്കും