ജമ്മുകശ്മീരിൽ രണ്ട് ഭീകരരെ സൈന്യം വധിച്ചു

Published : Jun 01, 2017, 11:48 AM ISTUpdated : Oct 05, 2018, 12:27 AM IST
ജമ്മുകശ്മീരിൽ രണ്ട് ഭീകരരെ സൈന്യം വധിച്ചു

Synopsis

ന്യൂഡല്‍ഹി: ജമ്മുകശ്മീരിലെ സോപോറിൽ രണ്ടു ഭീകരരെ സൈന്യം ഏറ്റുമുട്ടലിൽ വധിച്ചു. രണ്ടിടങ്ങളിൽ പാകിസ്ഥാൻ വെടിനിര്‍ത്തൽ കരാര്‍ ലംഘിച്ചു. ഇന്ത്യൻ സൈന്യം ശക്തമായി തിരിച്ചടിച്ചു. സോപോറിലെ നാതിപ്പോര മേഖലയിൽ പുലര്‍ച്ചെ മൂന്നരയ്ക്കാണ് സുരക്ഷ സേന ഏറ്റുമുട്ടലിൽ രണ്ടു ഭീകരരെ വധിച്ചത്.  പ്രദേശത്ത് ഭീകരരുടെ സാന്നിധ്യമുണ്ടെന്ന വിവരത്തിന്‍റെ അടിസ്ഥാനത്തിൽ നടത്തിയ തിരച്ചിലാണ് ഏറ്റുമുട്ടലിൽ അവസാനിച്ചത്. രാഷ്ട്രീയ റൈഫിൾസും പൊലീസും നടത്തിയ സൈനിക നടപടിയിൽ എ കെ 47 തോക്കുകളുൾപ്പെടെയുള്ള ആയുധങ്ങളും 2000 രൂപ നോട്ടുകളും പിടിച്ചെടുത്തു.  ബാങ്ക് കൊള്ളയടിക്കാൻ ലക്ഷ്യമിട്ടെത്തിയ ഭീകരരരാണ് കൊല്ലപ്പെട്ടതെന്നാണ് റിപ്പോര്‍ട്ട്.

രജൗരിയിലും പൂഞ്ചിലും പാകിസ്ഥാൻ വെടിനിര്‍ത്തൽ കരാര്‍ ലംഘിച്ചു. രജൗരിയിലെ നൗഷേരയിലും പൂഞ്ചിലെ കൃഷ്ണഘാട്ടി മേഖലയിലുമാണ് പാകിസ്ഥാൻ വെടിവയ്പ്പും മോര്‍ട്ടാര്‍ ഷെല്ലാക്രമണവും നടത്തിയത്. ഇന്ത്യ ശക്തമായി തിരിച്ചടിച്ചു.  അതിനിടെ സിവിൽ സര്‍വ്വീസ് പരീക്ഷയിൽ  ചരിത്രത്തിലാദ്യമായി ജമ്മുകശ്മീരിലെ 14 ഉദ്യോഗാര്‍ത്ഥികൾ വിജയിച്ചു. പത്താം റാങ്ക് നേടിയ ബിലാൽ മൊഹിയുദ്ദീൻ ഭട്ടാണ് ഇവരിൽ  മുന്നിലെത്തിയത്.


 

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

click me!

Recommended Stories

പച്ചക്കറിക്കടക്കാരിയായ അമ്മയ്ക്കരികിലേക്ക് ഓടിയെത്തി സന്തോഷം പറഞ്ഞു, സിആര്‍പിഎഫിൽ ജോലി കിട്ടിയ മകന്റെ ആഘോഷത്തിന്റെ വീഡിയോ
താൻ പറഞ്ഞത് യാഥാർത്ഥ്യം; പ്രസ്താവനയുടെ പേരിൽ തെറ്റിദ്ധരിപ്പിക്കാനാണ് ശ്രമമെന്ന് മന്ത്രി സജി ചെറിയാൻ