
സയനോരയെ യൂബര്‍ ടാക്‌സിയില്‍ യാത്ര ചെയ്യാന്‍ അനുവദിക്കില്ലെന്നാണു ഒരു സംഘം ഓട്ടോ ടാക്‌സി തൊഴിലാളികള്‍ നിലപാടെടുത്തത്. സംഭവങ്ങള്‍ പറഞ്ഞുകൊണ്ടുള്ള സയനോരയുടെ ഫെയ്‌സ്ബുക്ക് ലൈവ് വൈറലായതോടെയാണ് സംഭവം പുറത്തറിയുന്നത്. ഓട്ടോറിക്ഷ ടാക്‌സി െ്രെഡവര്‍മാര്‍ ഈടാക്കുന്ന അമിത ചാര്‍ജു മൂലമാണ് യൂബര്‍ വിളിച്ചത്.
നോര്‍ത്ത് റെയില്‍വേ സ്‌റ്റേഷനില്‍ നിന്നും പനമ്പിള്ളി നഗര്‍ വരെയുള്ള യാത്രയ്ക്ക് അഞ്ചൂറ് രൂപ വരെയാണ് സാധാരണ ചോദിക്കാറ്, അതുകൊണ്ടാണ് ഇത്തവണ യൂബര്‍ ടാക്‌സി ബുക്കു ചെയ്തത്. എന്നാല്‍ യൂബര്‍ ടാക്‌സി െ്രെഡവറെ ഓട്ടോറിക്ഷ ടാക്‌സി തൊഴിലാളികള്‍ അക്രമിക്കുകയായിരുന്നുവെന്ന് സയനോര പറയുന്നു.
എല്ലാവരും ജോലി ചെയ്യുന്നത് ജീവിക്കാന്‍ വേണ്ടിയാണ് ഗുണ്ടായിസം കാണിച്ചല്ല ഓണ്‍ലൈന്‍ ടാക്‌സിയില്‍ നിന്നുണ്ടാകുന്ന മത്സരങ്ങള്‍ മറികടക്കേണ്ടത് മികച്ച സര്‍വീസ് നടത്തിയാണെ്. ഒറ്റയ്ക്ക് ഒരു പെണ്‍കുട്ടി സഞ്ചരിക്കുമ്പോഴാണ് ഇത്തരത്തിലുള്ള അനിഷ്ട സംഭവങ്ങള്‍ നടക്കുന്നത്. തങ്ങളുടെ സുരക്ഷയെക്കരുതിയാണ് യുബര്‍ ബുക്ക് ചെയ്യുന്നതെന്നും സയനോര ഫേസ്ബുക്ക് ലൈവില്‍ പറയുന്നു.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam