
വാരണാസി: പ്രധാനമന്ത്രി നരേന്ദ്രമോദിയെ കാണാൻ കഴിയാത്ത നിരാശയിൽ ഒാടിക്കൊണ്ടിരിക്കുന്ന ബസ്സിന് യുവതി തീ കൊളുത്തി. ഉത്തർപ്രദേശിലെ കണ്ടൻമെന്റ് ബസ് സ്റ്റാന്റിൽ ബുധനാഴ്ച്ചയാണ് സംഭവം നടന്നത്. കേസിൽ ലക്നൗ സ്വദേശി വന്ദന രഘുവംശിയെ പൊലീസ് അറസ്റ്റ് ചെയ്തു.
ലക്നൗവിലേക്ക് പോകുകയായിരുന്ന ഉത്തർപ്രദേശ് സംസ്ഥാന റോഡ് ട്രാൻസ്പോർട്ട് കോർപ്പറേഷന്റെ (യുപിഎസ്ആർടിസി) ആഡംബര ബസാണ് യുവതി പെട്രോൾ ഒഴിച്ച് കത്തിച്ചത്. അപകടത്തിൽ പരിക്കുകളൊന്നും റിപ്പോർട്ട് ചെയ്തിട്ടില്ലെന്ന് പൊലീസ് പറഞ്ഞു.
ഉത്തർപ്രദേശ് വിഘടിച്ച് പൂർവഞ്ചൽ എന്ന പേരിൽ വ്യത്യസ്ത സംസ്ഥാനം വേണമെന്ന് ആവശ്യം ഉന്നയിച്ചായിരുന്നു യുവതിയുടെ പ്രതിഷേധം.
ആഗസ്റ്റ് 15ന് തന്റെ ആവശ്യങ്ങൾ യുവതി മാധ്യമങ്ങളുമായി പങ്കുവച്ചിരുന്നു. പിന്നീട് പലരീതിയിൽ പ്രതിഷേധനുമായി എത്തിയ യുവതിയെ ആഗസ്ത് 29 ന് അറസ്റ്റ് ചെയ്തതായി വാരണാസി പൊലീസ് സൂപ്രണ്ട് ദിനേശ് കുമാർ സിംഗ് പറഞ്ഞു.
സെപ്തംബർ 17 ന് തന്റെ 68-ാം പിറന്നാൾ ആഘോഷങ്ങളുമായി ബന്ധപ്പെട്ട് വാരണാസിയിൽ എത്തിയതായിരുന്നു നരേന്ദ്രമോദി.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam