
ദില്ലി: രാജ്യത്തെ തൊഴിലില്ലായ്മ കുത്തനെ കൂടിയെന്ന് ദേശീയ സാംപിള് സര്‍വ്വേ റിപ്പോര്‍ട്ട് അപൂര്‍ണമെന്ന് നീതി ആയോഗ് സിഇഒ അമിതാഭ് കാന്ത്. തൊഴിലില്ലായ്മ റിപ്പോർട്ട്
റിപ്പോർട്ട് പൂർത്തി ആയിട്ടില്ലെന്നും അമിതാഭ് കാന്ത് വിശദമാക്കി. നോട്ട് നിരോധനത്തിന് പിന്നാലെ രാജ്യത്തെ തൊഴിലില്ലായ്മ കുത്തനെ കൂടിയെന്ന് ദേശീയ സാംപിള് സര്‍വ്വേ ഓര്‍ഗനൈസേഷൻ സര്‍വേ പുറത്ത് വന്നിരുന്നു. നാല്‍പത്തിയഞ്ചു വര്‍ഷത്തിനിടെയുള്ള ഏറ്റവും ഉയര്‍ന്ന തൊഴിലില്ലായ്മ നിരക്കെന്നായിരുന്നു കണ്ടെത്തൽ.
നോട്ടു നിരോധനം തൊഴിൽ മേഖലയെ തകര്‍ത്തെന്നായിരുന്നു പുറത്ത് വന്ന സര്‍വേയിലെ കണ്ടെത്തൽ . 2011 12 കാലത്ത് 2.2 ശതമാനമായിരുന്ന തൊഴില്ലായ്മ നിരക്ക് . ഇത് 2017 -18 വര്‍ഷം മൂന്നു മടങ്ങ് വര്‍ധിച്ചു. 6.1 ശതമാനം . 1972 ലേതിന് സമാനമായ സ്ഥിതി. നഗര, ഗ്രാമീണ ഭേദമില്ലാതെ തൊഴിലില്ലായ്മ വര്‍ധിക്കുകയാണ് . ആഘാതം ഏറ്റവും അധികം ബാധിച്ചത് യുവാക്കളെയാണെന്നും റിപ്പോര്‍ട്ട് വിശദമാക്കുന്നു.
ഗ്രാമീണ മേഖലയിൽ100 ല്‍ 17 യുവാക്കളും പേരും നഗര മേഖലയില്‍ 19 പേരും തൊഴിലില്ലാത്തവരാണ്. ഗ്രാമീണ യുവതികളില്‍ 100ല്‍ 18 പേരും നഗരമേഖലയില്‍ 27 പേരും തൊഴിലില്ലാത്തവരാണ്. കാര്‍ഷിക മേഖല അനാകര്‍ഷണമായതോടെ യുവാക്കള്‍ ഗ്രാമം വിട്ട് നഗരത്തിലെത്തിയെങ്കിലും ജോലി കിട്ടിയില്ല. നിര്‍മ്മാണ മേഖലയിലെ മാന്ദ്യം തിരിച്ചടിയായെന്നും സര്‍വ്വേ റിപ്പോര്‍ട്ടില്‍ വിശദമാക്കുന്നു.
സ്റ്റാറ്റിസ്റ്റിക്കല്‍ കമ്മീഷന്‍ റിപ്പോര്‍ട്ട് അംഗീകരിച്ചെങ്കിലും കണ്ടെത്തലുകള്‍ കേന്ദ്രസര്‍ക്കാര്‍ നിരാകരിച്ചതിനാല്‍ റിപ്പോര്‍ട്ട് പ്രസിദ്ധീകരിച്ചിരുന്നില്ല. ഇതില് പ്രതിഷേധിച്ച് നാഷണൽ സ്റ്റാറ്റിസ്റ്റിക്കൽ കമ്മിഷൻ ആക്ടിങ്ങ് ചെയര്‍മാൻ പി.സി. മോഹനനും മറ്റൊരു അംഗവും കഴിഞ്ഞ ദിവസം രാജിച്ചിരുന്നു.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam