
ശ്രീനഗര്‍: അമര്‍നാഥില്‍ തീര്‍ത്ഥാടകര്‍ സഞ്ചരിക്കുന്ന വഴിയില്‍ സ്‌ഫോടകശേഷിയുള്ള ഷെല്‍ കണ്ടെത്തി. അതിര്‍ത്തിയിലെ പൊലീസ് സംഘമാണ് ഹംഗ്പാര്‍ക്കിനടുത്ത് വച്ച് ഷെല്‍ കണ്ടെത്തിയത്.
കനത്ത സുരക്ഷാമേഖലയായ പ്രദേശത്ത് കണ്ടെത്തിയ ഷെല്‍ പൊലീസെത്തി നീക്കം ചെയ്തു. തുടര്‍ന്ന് സൈന്യത്തിന്റെ പ്രത്യേക വിഭാഗമെത്തി ഷെല്‍ നശിപ്പിച്ചു.
ഇന്ത്യ-ടിബറ്റ് അതിര്‍ത്തിയിലെ എ.എസ്.സി ടീം ഇന്നലെ വൈകീട്ടാണ് പതിവ് സുരക്ഷാ പരിശോധനയ്ക്കിടെ സ്‌ഫോടക ശേഷിയുള്ള ഷെല്‍ കണ്ടെത്തിയത്. ഉടന്‍ തന്നെ സുരക്ഷിതമായി ഷെല്‍ മാറ്റിയതായും പിന്നീട് ജനവാസമില്ലാത്ത കേന്ദ്രത്തിലെത്തിച്ച് നശിപ്പിക്കുകയായിരുന്നുവെന്നും സൈന്യം അറിയിച്ചു.
എന്നാല്‍ സംഭവവുമായി ബന്ധപ്പെട്ട് സുരക്ഷാ വെല്ലുവിളിയുണ്ടായിട്ടില്ലെന്നും തീര്‍ത്ഥാടകരുടേതുള്‍പ്പെടെ യാത്ര തടഞ്ഞിട്ടില്ലെന്നും പൊലീസും അറിയിച്ചു
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam