കോഴിക്കോട് ചാലിയം ഇല്ലിക്കൽ സീഫുഡ് കടയിൽ നിന്നും കല്ലുമ്മക്കായ മോഷ്ടിച്ചു. ഇന്നലെ അർധരാത്രിയോടെ സ്കൂട്ടറിലെത്തിയ ആളാണ് ചാക്കിൽ സൂക്ഷിച്ച കല്ലുമ്മക്കായ മോഷ്ടിച്ചത്. ബേപ്പൂർ പൊലീസ് കേസെടുത്ത് അന്വേഷണം തുടങ്ങി.

കോഴിക്കോട്: കോഴിക്കോട് ചാലിയം ഇല്ലിക്കൽ സീഫുഡ് കടയിൽ നിന്നും കല്ലുമ്മക്കായ മോഷ്ടിച്ചു. ഇന്നലെ അർധരാത്രിയോടെ സ്കൂട്ടറിലെത്തിയ ആളാണ് ചാക്കിൽ സൂക്ഷിച്ച കല്ലുമ്മക്കായ മോഷ്ടിച്ചത്. കടയുടമയുടെ പരാതിയിൽ ബേപ്പൂർ പൊലീസ് കേസെടുത്ത് അന്വേഷണം തുടങ്ങി. ഹെൽമറ്റ് ധരിച്ച ആൾ കടയിലെത്തുന്നതിന്റെ സിസിടിവി ദൃശ്യങ്ങൾ പുറത്തുവന്നിട്ടുണ്ട്. മാസങ്ങൾക്ക് മുൻപും ഇതേ കടയിൽ വച്ച് ഒരു ലക്ഷത്തോളം രൂപയുടെ കല്ലുമ്മക്കായ മോഷണം പോയിരുന്നു. അതിന് ശേഷമാണ് സിസിടിവി സ്ഥാപിച്ചത്. ചാലിയത്തെ വിവിധ കടകളിൽ കല്ലുമ്മക്കായ മോഷണം പതിവാണെന്ന് കടയുടമകൾ ആരോപിച്ചു. സിസിടിവി ദൃശ്യങ്ങൾ കേന്ദ്രീകരിച്ചാണ് പൊലീസിന്റെ അന്വേഷണം.

Asianet News Live| Kerala CM VD Satheesan | UDF | Kerala Breaking News |Malayalam News |HD Live News