'പ്രിയപ്പെട്ട ഗൂഗിളേ ഞാന്‍ മരിച്ചിട്ടില്ല'; ജീവിച്ചിരിക്കുന്നതിന് തെളിവുമായി കേന്ദ്രമന്ത്രി

Published : Dec 18, 2018, 07:22 PM IST
'പ്രിയപ്പെട്ട ഗൂഗിളേ ഞാന്‍ മരിച്ചിട്ടില്ല'; ജീവിച്ചിരിക്കുന്നതിന് തെളിവുമായി കേന്ദ്രമന്ത്രി

Synopsis

ജീവിതം മനോഹരമാണെന്ന് ട്വീറ്റില്‍ കുറിച്ച ബാബുള്‍ സുപ്രിയോ തനിക്ക് ഇനിയും ജീവിക്കണമെന്ന ആഗ്രഹവും ട്വീറ്റില്‍ വിശദമാക്കുന്നു. വേണമെങ്കില്‍ ജീവിച്ചിരിക്കുന്നുവെന്നത് എഴുതി നല്‍കാനും തയ്യാറാണെന്ന് ബാഭുള്‍ സുപ്രിയോ 

അസാന്‍സോള്‍: താന്‍ മരിച്ച വിവരം ഗൂഗിളില്‍ നിന്ന് അറിഞ്ഞതിന് പിന്നാലെ ജീവിച്ചിരിക്കുന്നതിന് ഗൂഗിളിന് തെളിവ് നല്‍കാന്‍ തയ്യാറാണെന്ന് വിശദമാക്കി കേന്ദ്രമന്ത്രി ബാബുള്‍ സുപ്രിയോ. താന്‍ 2011 ഡിസംബര്‍ 30 ന് മരിച്ച വിവരം ഗൂഗിളില്‍ നിന്ന് അറിഞ്ഞതിന്റെ ഞെട്ടലില്‍ കേന്ദ്രമന്ത്രി തന്നെയാണ് തന്നെ മരിച്ചവരില്‍ നിന്ന് വീണ്ടെടുക്കണമെന്ന ആവ്യവുമായി ഗൂഗിള്‍ ഇന്ത്യയെ സമീപിച്ചിരിക്കുന്നത്. 

ജീവിതം മനോഹരമാണെന്ന് ട്വീറ്റില്‍ കുറിച്ച ബാബുള്‍ സുപ്രിയോ തനിക്ക് ഇനിയും ജീവിക്കണമെന്ന ആഗ്രഹവും ട്വീറ്റില്‍ വിശദമാക്കുന്നു. വേണമെങ്കില്‍ ജീവിച്ചിരിക്കുന്നുവെന്നത് എഴുതി നല്‍കാനും തയ്യാറാണെന്ന് ബാഭുള്‍ സുപ്രിയോ പറയുന്നു. പശ്ചിമ ബംഗാളിലെ അന്‍സോളിന്‍ നിന്നുള്ള എംപിയാണ് ബാബുള്‍ സുപ്രിയോ. പിന്നണി ഗായകനും, ടെലിവഷന്‍ അവതാരകനും രാഷ്ട്രീയ നേതാവും രാജ്യ സഭാംഗവുമാണ് ബാബുള്‍ സുപ്രിയോയെന്ന് വിശദമാക്കുന്ന ഗൂഗിളില്‍ മരിച്ച തിയതി എങ്ങനെ വന്നെന്ന കാര്യത്തില്‍ ഇതുവരെ വ്യക്തതയില്ല. 

നേരത്തെ ഭിന്നശേഷിക്കാരായ ആളുകള്‍ക്ക് വേണ്ടി സംഘടിപ്പിച്ച പൊതുപരിപാടിയ്ക്കിടെ പരിപാടിയില്‍ പങ്കെടുക്കാനെത്തിയ ആളെ ഭീഷണിപ്പെടുത്തിയതിന് രൂക്ഷ വിമര്‍ശനം ഏറ്റു വാങ്ങേണ്ടി വന്നിട്ടുണ്ട് ബാബുള്‍ സുപ്രിയോയ്ക്ക്. ബംഗാളിലെ അസന്‍സോളില്‍വച്ച്  ഭിന്നശേഷിക്കാര്‍ക്ക് വീല്‍ചെയര്‍ നല്‍കുന്ന ചടങ്ങിനിടെ സദസ്സില്‍ നിന്ന് എഴുന്നേല്‍ക്കാന്‍ ശ്രമിച്ചയാളുടെ കാല്‍ തല്ലിയൊടിക്കുമെന്നായിരുന്നു ബാബുള്‍ സുപ്രിയോയുടെ ഭീഷണി.
 

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

click me!

Recommended Stories

മൈസൂരു കൊട്ടാരത്തിന് സമീപം ഹീലിയം സിലിണ്ടർ പൊട്ടിത്തെറിച്ചു, ഒരു മരണം, 4 പേർക്ക് പരിക്ക്
`നിശബ്ദ കാഴ്ചക്കാരാകാം' ; ഇൻസ്റ്റഗ്രാം ഉപയോഗിക്കുന്നതിൽ സൈനികർക്ക് ഏർപ്പെടുത്തിയിരുന്ന നിയന്ത്രണങ്ങളിൽ ഇളവ്