
പാലക്കാട്: ഒലവക്കോട് റെയിൽവേ ട്രാക്കിന് സമീപത്താണ് അജ്ഞാത മൃതദേഹം കണ്ടെത്തിയത്. നവജാതശിശുവിന്‍റെതേന്നാണ് സംശയം. വൈകുന്നേരത്തോടെയാണ് ഒലവക്കോട് റെയിൽവേ സ്റ്റേഷന് സമീപമുള്ള മേൽപ്പാലത്തിനു താഴെ റെയിൽവേ ട്രാക്കിനോട് ചേർന്ന് അജ്ഞാത മൃതദേഹം കാണപ്പെട്ടത്. ചാക്കിൽ കെട്ടി ഉപേക്ഷിച്ച മൃതദേഹം ജീർണിച്ച അവസ്ഥയിലാണ്.
നവജാത ശിശുവിന്‍റെ മൃതദേഹം ആണെന്നാണ് പൊലീസ് നൽകുന്ന പ്രാഥമിക വിവരം. മൃതദേഹം കണ്ട റെയിൽവേ ജീവനക്കാരാണ് പൊലീസിനെ വിവരമറിയിച്ചത്. അന്വേഷണം തുടങ്ങിയതായി ഡി വൈ എസ് പി ജിഡി വിജയകുമാർ അറിയിച്ചു. റെയിൽവേ മേൽപ്പാലത്തിൽ നിന്നും താഴേക്കെറിഞ്ഞതാവാം മൃതദേഹം എന്നാണ് പ്രാഥമിക നിഗമനം. ഉന്നത പൊലീസ് ഉദ്യോഗസ്ഥരടക്കം സ്ഥലത്തെത്തി ഇൻക്വസ്റ്റ് നടപടികൾ പൂർത്തിയാക്കി
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Crime News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam