മഥുരയില്‍ ഇറച്ചിയും മദ്യവും നിരോധിച്ച് യോഗി സര്‍ക്കാര്‍

Published : Oct 28, 2017, 08:34 PM ISTUpdated : Oct 05, 2018, 01:37 AM IST
മഥുരയില്‍ ഇറച്ചിയും മദ്യവും നിരോധിച്ച് യോഗി സര്‍ക്കാര്‍

Synopsis

ലക്‌നൗ:  ഉത്തര്‍പ്രദേശ് മഥുരയിലെ തീര്‍ഥാടന കേന്ദ്രങ്ങളായ ബര്‍സാനയിലും വൃന്ദാവനിലും മദ്യ-ഇറച്ചി വില്‍പന നിരോധിച്ച് സര്‍ക്കാര്‍ ഉത്തരിവിറക്കി. പ്രദേശത്തെ ഇറിച്ചിക്കടകളും മദ്യക്കടകളും എത്രയും വേഗം അടച്ചു പൂട്ടാനാണ് യോഗി ആദിത്യനാഥ് സര്‍ക്കാര്‍ ഉത്തരവിട്ടിരിക്കുന്നത്.

കൃഷ്ണന്റെ ജന്മനാടാണ് വൃന്ദാവനം. ഇവിടെ നിരവധി തീര്‍ഥാടകര്‍ എത്തുന്നുണ്ട്. അതേപോലെ രാധയുടെ ജന്മസ്ഥലമായ ബര്‍സാനയിലും എത്തുന്ന തീര്‍ഥാടകരുടെ മാനസികവും ശാരീരികവുമായ ശുദ്ധത ലക്ഷ്യമിട്ടാണ് നിരോധനമെന്ന് ഉത്തരവില്‍ പറയുന്നു. 

മൂന്നുമാസത്തിനകം ഉത്തരവ് നടപ്പാക്കാനാണ് എക്‌സൈസ് , ഭക്ഷ്യ വകുപ്പുകള്‍ക്ക് നോട്ടീസ് നല്‍കിയിരിക്കുന്നത്. ഹരിദ്വാറില്‍ നേരത്തെ തന്നെ ഉത്തരവ് നിലവിലുള്ളതായി പ്രിന്‍സിപ്പല്‍ സെക്രട്ടറി അവിനാശ് കുമാര്‍ അശ്വതി പറഞ്ഞു.
 

PREV
PP
About the Author

Prabeesh PP

2017 മുതല്‍ ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈനില്‍ പ്രവര്‍ത്തിക്കുന്നു. നിലവില്‍ ചീഫ് സബ് എഡിറ്റര്‍. ഡെവലപ്മെന്റ്റ് സ്റ്റഡീസിൽ ബിരുദാനന്തര ബിരുദവും ജേണലിസത്തില്‍ പോസ്റ്റ് ഗ്രാജുവേറ്റ് ഡിപ്ലോമയും നേടി. പ്രാദേശിക, കേരള, ദേശീയ അന്താരാഷ്ട്ര വാർത്തകൾ, സംസ്ഥാന, ദേശീയ, അന്താരാഷ്ട്ര വാര്‍ത്തകളും എന്റര്‍ടെയിന്‍മെന്റ്, ആരോഗ്യം തുടങ്ങിയ വിഷയങ്ങളിലും എഴുതുന്നു. ഒരു പതിറ്റാണ്ട് പിന്നിട്ട മാധ്യമപ്രവര്‍ത്തന കാലയളവില്‍ നിരവധി ഗ്രൗണ്ട് റിപ്പോര്‍ട്ടുകള്‍, ന്യൂസ് സ്റ്റോറികള്‍, ഫീച്ചറുകള്‍, അഭിമുഖങ്ങള്‍, ലേഖനങ്ങള്‍ തുടങ്ങിയവ പ്രസിദ്ധീകരിച്ചു. പ്രിന്റ്, വിഷ്വല്‍, ഡിജിറ്റല്‍ മീഡിയകളില്‍ പ്രവര്‍ത്തനപരിചയം. മെയില്‍: prabeesh@asianetnews.inRead More...
click me!

Recommended Stories

യാത്രാ പ്രതിസന്ധി; ഇൻഡിഗോ സിഇഒയ്ക്ക് കാരണം കാണിക്കൽ നോട്ടീസ് നല്‍കി ഡിജിസിഎ, ഇന്ന് മറുപടി നൽകണം
യാത്രാ പ്രതിസന്ധി; ഇൻഡിഗോ സിഇഒയ്ക്ക് കാരണം കാണിക്കൽ നോട്ടീസ് നല്‍കി ഡിജിസിഎ, ഇന്ന് മറുപടി നൽകണം