ആറ് വയസുകാരനെ പിതാവ് ശ്വാസം മുട്ടിച്ച് കൊന്നത് 80,000 രൂപ ബാധ്യതയുടെ പേരില്‍

By Web DeskFirst Published Sep 14, 2016, 5:03 PM IST
Highlights

പെരുമ്പാവൂര്‍ കോടനാട്ട് ആറ് വയസുകാരനായ മകനെ പിതാവ് കൊലപ്പെടുത്തിയത് 80,000 രൂപ ബാധ്യതയുണ്ടെന്ന പേരില്‍. സാമ്പത്തിക പരാധീനതയെ തുടര്‍ന്നാണ് കുട്ടിയെ കൊലപ്പെടുത്തിയതെന്നാണ് പിതാവ് ബാബു മൊഴി നല്‍കിയിരുന്നുന്നത്. ഇതിനിടെ ശ്വാസം മുട്ടിച്ചാണ് കുട്ടിയെ കൊലപ്പെടുത്തിയതെന്ന പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ടും പൊലീസിന് ലഭിച്ചു. കൃത്യത്തിനുശേഷം തീര്‍ഥാടനകേന്ദ്രങ്ങളിലേക്കാണ് പ്രതിയായ പിതാവ് പോയത്.

ആറു വയസുകാരനായ മകന്‍ വസുദേവിനെ അതിക്രൂരമായി കൊലപ്പെടുത്തിയത് സാമ്പത്തിക ബുദ്ധിമുട്ടിനെ തുടര്‍ന്നാണെന്നും താനും ആത്മഹത്യ ചെയ്യാന്‍ തീരൂമാനിച്ചിരുന്നെന്നുമാണ് പിതാവ് ബാബു പൊലീസിനോട് പറഞ്ഞിരുന്നത്. എന്നാല്‍ 80,000 രൂപ മാത്രമാണ് ഇയാള്‍ക്ക് കടമുണ്ടായിരുന്നതെന്ന് അന്വേഷണത്തില്‍ വ്യക്തമായി. മറ്റെന്തെങ്കിലും കാരണങ്ങള്‍ കൊലപാതകത്തിന് പിന്നിലുണ്ടോ എന്ന് അറിയുന്നതിനായി പ്രതിയെ വീണ്ടും കസ്റ്റഡിയില്‍ വാങ്ങും. ഇതിനിടെ കുട്ടിയുടെ മരണം സംബന്ധിച്ച പോസുറ്റുമാര്‍ടം റിപ്പോര്‍ട്ടും പൊലീസിന് കിട്ടി. 

ഉറങ്ങിക്കിടന്ന കുട്ടിയുടെ മുഖത്തേക്ക് ആദ്യം ഒരു തുണി വലിച്ചിട്ടു പിന്നെ, മൂക്കും വായും അമര്‍ത്തിപ്പിടിച്ച് ശ്വാസം മുട്ടിച്ച് കൊന്നു. മരണം ഉറപ്പിക്കാന്‍ 20 ലിറ്ററിന്റെ പെയിന്റ് പാട്ടയില്‍ വെളളം  നിറച്ച് കുട്ടിയെ അതിനുളളില്‍ മുക്കിപ്പിടിച്ചു. പക്ഷേ അതിനു മുമ്പ് തന്നെ വസുദേവിന്‍റെന്റെ മരണം സംഭവിച്ചിരുന്നു. പിന്നീടാണ് ചാക്കില്‍ കെട്ടി വീടുന് സമീപത്തെ പൊട്ടക്കിണറ്റില്‍ കുഴിച്ചിട്ടത്. എന്നാല്‍ കൃത്യം നടന്ന ശനിയാഴ്ച താനും മകനും ദൂരയാത്ര പോകുന്നുവെന്നാണ് ബാബു ഭാര്യയെ ഫോണില്‍ വിളിച്ച് പറഞ്ഞത്. കൊതലപാതകത്തിനുശേഷം കേരളം വിട്ട ഇയാള്‍ തമിഴ്നാട്ടിലെ പഴനി തീര്‍ഥാടന കേന്ദ്രങ്ങളില്‍ പോയശേഷമാണ് പൊലീസിന് മുന്നില്‍ കീഴടങ്ങിയത്.

click me!