
ന്യൂയോര്‍ക്ക്: അമേരിക്കൻ തെരഞ്ഞെടുപ്പിനെ സ്വാധീനിക്കാൻ റഷ്യ നടത്തിയ ശ്രമങ്ങളെക്കുറിച്ചുള്ള കൂടുതൽ വിവരങ്ങൾ അടുത്തയാഴ്ച പുറത്തുവിടുമെന്ന് അമേരിക്കൻ ഇന്‍റലിജന്‍സ് മേധാവി ജെയിംസ് ക്ലാപ്പർ. ഡെമോക്രാറ്റിക് പാർട്ടിയുടെ മെയിലുകൾ ഹാക്ക് ചെയ്യാൻ പുചിൻ നേരിട്ട് ഉത്തരവിട്ടെന്നും ഇതിനു പിന്നിലുള്ള ലക്ഷ്യം പിന്നീട് വ്യാക്തമാക്കുമെന്നും ക്ലാപ്പർ പറഞ്ഞു
തെരഞ്ഞെടുപ്പിനെച്ചൊല്ലി അമേരിക്ക റഷ്യൻ ബന്ധം കൂടുതൽ വഷളായ സാഹചര്യത്തിലാണ് റഷ്യയുടെ ഇടപെടലുണ്ടെന്നാവർത്തിച്ച് നാഷണൽ ഇന്റലിജൻസ് ഡയറക്ടർ ജെയിംസ് ക്ലാപ്പർ. രംഗത്തെത്തിയത്. നേരത്തെ ഇക്കാരണങ്ങൾ ചൂണ്ടിക്കാട്ടി റഷ്യൻ നയതന്ത്ര ഉദ്യോഗസ്ഥരെ അമേരിക്ക പുറത്താക്കിയിരുന്നു.
തെരഞ്ഞെടുപ്പിൽ വിദേശ ശക്തികൾ നടത്തിയ ഇടപെടലുകളെക്കുറിച്ച് ഇന്റലിജൻസ് പ്രസിഡന്റ് ഒബാമയ്ക്ക് റിപ്പോർട്ട് സമർപ്പിച്ച് കഴിഞ്ഞു. ഇതിന്‍റെ ഉള്ളടക്കം നിയുക്ത പ്രസിഡന്റ് എന്ന നിലയിൽ ഡോണൾഡ് ട്രംപിനെയും അറിയിക്കും..പിന്നീട് വിവരങ്ങൾ പുറത്തറിയിക്കും. റിപ്പബ്ലിക്കൻ സ്ഥാനാർത്ഥിയായിരുന്ന ട്രംപിനെ വിജയിപ്പിക്കാൻ റഷ്യ മെയിലുകൾ ചോർത്തിയെന്നാമ് ഇന്റലിജൻസിന്റെ കണ്ടെത്തൽ.
തെറ്റായ വാർത്തകളും വിവലരങ്ങളും പ്രചരിപ്പിക്കുന്നതിൽ റഷ്യൻ ശ്രമങ്ങൾ വിജയം കണ്ടുവെന്നും റിപ്പോർട്ടിൽ പറയുന്നു. എന്നാൽ തെരഞ്ഞെടുപ്പ കാലം തൊട്ടു തന്നെ ഈ ആരോപണങ്ങൾ ട്രംപ് ക്യാമ്പ് തള്ളുകയാണ്. പുതിയ സാഹചര്യത്തിൽ ഡോണൾഡ് ട്രംപിന്റെ നിലപാട് കാത്തിരുന്ന് കാണണം.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam