അലഞ്ഞുതിരിഞ്ഞ് നടക്കുന്ന പശുക്കളുടെ സംരക്ഷണത്തിന് പുതിയ പദ്ധതിയുമായി യുപി സർക്കാർ

By Web TeamFirst Published Dec 8, 2019, 5:26 PM IST
Highlights

ബരാബങ്കി, മഹാരാജ് ഗഞ്ച് എന്നിവടങ്ങളിലാണ് ഫാമുകൾ സ്ഥാപിക്കാൻ പദ്ധതി ഇട്ടിരിക്കുന്നത്. 5,000 മുതൽ 25,000 വരെ പശുക്കളെ വളർത്താൻ കഴിയുന്ന ഫാമുകളാണ് ആരംഭിക്കാൻ പോകുന്നത്.

ലഖ്നൗ: അലഞ്ഞുതിരിഞ്ഞ് നടക്കുന്ന പശുക്കളുടെ സംരക്ഷണത്തിന് പുതിയ പദ്ധതിയുമായി ഉത്തർപ്രദേശ് സർക്കാർ. പശുക്കളുടെ സംരക്ഷണം ഉറപ്പാക്കാൻ സഫാിരികള്‍ ആരംഭിക്കുമെന്ന് മന്ത്രി ലക്ഷ്മി നാരായൺ ചൗധരി പറഞ്ഞു.

ഉടമകളില്ലാത്ത പശുക്കൾ അലഞ്ഞുതിരിഞ്ഞ് നടക്കുന്നതിലൂടെ അപകടങ്ങൾ ഉണ്ടാകുന്നുവെന്ന പരാതികൾ ഉയരുന്നുണ്ട്. ഇക്കാര്യം മുഖ്യമന്ത്രി യോ​ഗി ആദിത്യനാഥിന്റെ ശ്രദ്ധയിൽപ്പെടുത്തിയിട്ടുണ്ടെന്നും ചൗധരി പറഞ്ഞു. സഫാരികള്‍ സ്ഥാപിക്കുന്നതിലൂടെ ഉടമസ്ഥരില്ലാത്ത പശുക്കളെ സംര​ക്ഷിക്കാൻ സാധിക്കുമെന്നും മന്ത്രി കൂട്ടിച്ചേർത്തു.‍

ബരാബങ്കി, മഹാരാജ് ഗഞ്ച് എന്നിവടങ്ങളിലാണ് സഫാരികള്‍ സ്ഥാപിക്കാൻ പദ്ധതി ഇട്ടിരിക്കുന്നത്. 5,000 മുതൽ 25,000 വരെ പശുക്കളെ വളർത്താൻ കഴിയുന്ന ഫാമുകളാണ് ആരംഭിക്കാൻ പോകുന്നത്. പദ്ധതിയിലൂടെ ബയോ ഗ്യാസ് പ്ലാറ്റുകൾ ആരംഭിക്കാൻ കഴിയുമെന്നും ഫാമുകൾ ടൂറിസം മേഖലയുടെ ഭാഗമാക്കാനും പദ്ധതിയുണ്ടെന്നും ചൗധരി പറഞ്ഞു.
 

click me!