മദ്യപിച്ച് ഡ്രൈവ് ചെയ്യാമെന്ന് കരുതേണ്ട; ഈ "സെന്‍സര്‍" വണ്ടിക്ക് ബ്രേക്കിടും

By Web DeskFirst Published Apr 23, 2018, 3:14 PM IST
Highlights
  • ചെറിയ അളവിലുളള ആള്‍ക്കഹോള്‍ സാന്നിധ്യത്തില്‍ പോലും വാഹനം സ്റ്റാര്‍ട്ടാവില്ല

ഡെറാഡൂണ്‍: മദ്യപിച്ച് വാഹനമോടിച്ചുളള അപകടങ്ങള്‍ നമ്മുടെ റോഡുകളില്‍ പതിവാണ്. ഇനിനുളള പരിഹാരവുമായാണ് ഉത്തരാഖണ്ഡ് റസിഡന്‍ഷ്യല്‍ സര്‍വകലാശാലയിലെ ഒരു സംഘം ഗവേഷകരെത്തുന്നത്. മദ്യപിച്ച് വാഹനമോടിക്കുന്നത് പ്രതിരോധിക്കുന്ന സെന്‍സറാണ് ഇവര്‍ നാളുകള്‍ നീണ്ട ഗവേഷണത്തിനൊടുവില്‍ കണ്ടെത്തിയത്. മാലിന്യങ്ങളില്‍ നിന്ന് വേര്‍തിരിച്ചെടുക്കുന്ന ഗ്രാഫീന്‍ എന്ന വസ്തു ഉപയോഗിച്ചാണ് ഈ സെന്‍സര്‍ നിര്‍മ്മിക്കുന്നത്. ഗ്രാഫീന്‍ പൊതിഞ്ഞ ഇലക്ട്രോഡുകളാണ് സെന്‍സറുകളുടെ പ്രധാന ഭാഗം.

ഇവ ചെറിയ അളവിലെ ആള്‍ക്കഹോള്‍ സാന്നിധ്യത്തില്‍ പോലും ഓക്സിഡേഷന് വിധേയമാവുകയും വാഹനത്തിന്‍റെ ലോക്കിനോട് ചേര്‍ത്ത് ഘടിപ്പിക്കുന്ന ഇത്തരം സെന്‍സര്‍ വാഹനം സ്റ്റാര്‍ട്ടാവാന്‍ സമ്മതിക്കാതിരിക്കുകയും ചെയ്യുന്നു. ഇതാണ് പ്രവര്‍ത്തന രീതി. മദ്യപിച്ച് വാഹനമോടിക്കുന്നതിനെ തുര്‍ന്നുണ്ടാവുന്ന അപകടങ്ങള്‍ ഒഴിവാക്കുകയെന്നതാണ് തങ്ങളുടെ ഗവേഷണ ലക്ഷ്യമെന്ന് സര്‍വകലാശാല അധികൃതര്‍ അറിയിച്ചു.      

click me!