'കുത്തകകൾക്ക് ഭൂമി വിട്ട് നൽകാൻ സർക്കാർ ഒത്തുകളിക്കുന്നു'; സുധീരന്‍ ഗവര്‍ണര്‍ക്ക് നിവേദനം നല്‍കി

By Web TeamFirst Published Jan 28, 2019, 1:02 PM IST
Highlights

ഹാരിസണ്‍ വിറ്റ ഭൂമിയുടെ കരം ഈടാക്കാൻ നിർദ്ദേശം നല്‍കിയത് സർക്കാർ തോറ്റ് കൊടുക്കുന്നതിന് തുല്യമാണ്. സിവിൽ കേസിന് പോവാതെ സർക്കാർ സൗകര്യം ചെയ്ത് കൊടുക്കുകയാണെന്നു സുധീരന്‍ ആരോപിച്ചു. 

തിരുവനന്തപുരം: ഹാരിസൺ അടക്കം കുത്തകകൾക്ക് ഭൂമി വിട്ട് നൽകാൻ സർക്കാർ ഒത്തുകളിക്കുന്നുവെന്ന് ആരോപിച്ച് കോണ്‍ഗ്രസ് നേതാവ് വി എം സുധീരന്‍ ഗവർണർക്ക് നിവേദനം നൽകി. സിവിൽ കേസിന് പോവാതെ സർക്കാർ സൗകര്യം ചെയ്ത് കൊടുക്കുകയാണെന്നു സുധീരന്‍ ആരോപിച്ചു. 

സെക്രട്ടറിയെയും നിയമ സെക്രട്ടറിയെയും ആ സ്ഥാനത്ത് നിന്ന് നീക്കണം. ഹാരിസണ്‍ വിറ്റ ഭൂമിയുടെ കരം ഈടാക്കാൻ നിർദ്ദേശം നല്‍കിയത് സർക്കാർ തോറ്റ് കൊടുക്കുന്നതിന് തുല്യമാണ്. ശബരിമലയിൽ വിമാനത്താവളം വരേണ്ടത് തിരിച്ച് പിടിച്ച ഭൂമിയിലാണെന്നും ഗവര്‍ണര്‍ക്ക് നല്‍കിയ നിവേദനത്തില്‍ സുധീരന്‍ വ്യക്തമാക്കി. 

click me!