
തിരുവനന്തപുരം: സമാധാനശ്രമങ്ങൾക്ക് മുൻകയ്യെടുക്കേണ്ടത് മുഖ്യമന്ത്രിയും സർക്കാരും ചേർന്നാണെന്ന് ബിജെപി നേതാവും എംപിയുമായ വി.മുരളീധരൻ. പക്ഷേ ആസൂത്രിതമായ ആക്രമണങ്ങൾക്കാണ് സിപിഎം സർക്കാരിന്റെ പിന്തുണയോടെ നേതൃത്വം നൽകുന്നതെന്നും വി.മുരളീധരൻ ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു.
ആർഎസ്എസ് ആക്രമണങ്ങളിൽ ഭയപ്പെടുമെന്ന് കരുതേണ്ടെന്ന് എ എൻ ഷംസീർ എംഎൽഎ പ്രതികരിച്ചു. ഉത്തരേന്ത്യൻ മോഡൽ ആക്രമണമാണ് ആർഎസ്എസ് കേരളത്തിൽ നടപ്പിലാക്കുന്നതെന്നും ഷംസീർ ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam