ഞാൻ ക്ഷണിച്ചിട്ടല്ല ജ്യോതി മൽഹോത്ര വന്ദേഭാരതിൽ യാത്ര ചെയ്തത് ,സന്ദീപ് വാര്യരുടെ വിമർശനം പുത്തനച്ചി പുരപ്പുറവും തൂക്കും എന്ന പോലെ ' വി മുരളീധരൻ

Published : Jul 09, 2025, 12:37 PM IST
jyoti malhotra with bjp leaders k surendran v muraleedharan in vande bharat

Synopsis

ഒരാളെ പ്രതിഫലം നൽകി ക്ഷണിച്ചു കൊണ്ട് വരുമ്പോൾ അത് വിഷയം വേറെയാണ്

ദില്ലി: ജ്യോതി മൽഹോത്ര വിവാദത്തിൽ വിശദീകരണവുമായി വി മുരളീധരൻ രംഗത്ത്,താൻ ക്ഷണിച്ചിട്ട് അല്ല ജ്യോതി വന്ദേ ഭാരത്തിൽ യാത്ര ചെയ്തത്.തന്റെ ഒപ്പമല്ല യാത്ര ചെയ്തത്.തന്റെ കൂടെ പ്രതിപക്ഷ പാർട്ടികളുടെ ആളുകളും ഉണ്ടായിരുന്നു.അവരുടെയും പ്രതികരണം എടുത്തിട്ടുണ്ട്.ടൂറിസം വകുപ്പ് ക്ഷണിച്ചു കൊണ്ടു വന്നതാണ് അവരെ.നടപടിക്രമങ്ങൾ പാലിച്ചാണോ അവരെ കൊണ്ടു വന്നതെന്ന് അദ്ദേഹം ചോദിച്ചു.ഒഴിഞ്ഞുമാറുന്നത് തന്നെ എന്തോ ഒളിച്ചു വയ്ക്കാനാണ്.ഏജൻസി  ക്ഷണിച്ചതെന്നാണ് ഇപ്പോൾ പറയുന്നത് .ജ്യോതിയെ ക്ഷണിച്ചുകൊണ്ടുവന്ന ഏജൻസിയെ സർക്കാർ കരിമ്പട്ടികയിൽ പെടുത്തണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു

പ്രതിപക്ഷം ടൂറിസം വകുപ്പിന് ക്‌ളീൻ ചിറ്റ് ആണ് നൽകിയത്.അതിൽ അത്ഭുതം ഒന്നുമില്ല.രണ്ടും രണ്ട് വിഷയമാണ്.ഒരാളെ പ്രതിഫലം നൽകി ക്ഷണിച്ചു കൊണ്ട് വരുമ്പോൾ അത് വിഷയം വേറെയാണ്.പല സ്ഥലങ്ങളിലും നടപടി ക്രമങ്ങൾ പാലിക്കാതെയാണ് പലതും നടക്കുന്നത്.ബിജെപി ഈ ആക്ഷേപം നേരിടാൻ തയ്യാർ ആണ്.സന്ദീപ് വാര്യരുടെ വിമർശനം,പുത്തൻ അച്ചി പുരപ്പുറവും തൂക്കും എന്ന പോലെ ഒള്ളു .കോൺഗ്രസിൽ പുതുതായി വന്ന ആളാണ് സന്ദീപ്.നടപടിക്രമങ്ങൾ മന്ത്രി വ്യക്തമാക്കട്ടെ.വന്ദേഭാരത് യാത്രയിൽ ജ്യോതി വന്നതും പരിശോധിച്ചോട്ടേ.പണം കൊടുത്ത് വിളിച്ചതാണെന്ന് കേരള സർക്കാരിന്റെ കാര്യത്തിൽ തെളിവുണ്ട്.നികുതി പണത്തിൽ നിന്നാണ് പണം കൊടുക്കുന്നത്.അതിന് ചില നിയമങ്ങൾ ഉണ്ടാകണമെന്നും അദ്ദേഹം പറഞ്ഞു

PREV
Read more Articles on
click me!

Recommended Stories

ഐഫ്എഫ്കെ സ്ക്രീനിം​ഗിനി‌ടെ അപമര്യാദയായി പെരുമാറി; പ്രമുഖ സംവിധായകനെതിരെ പരാതിയുമായി ചലച്ചിത്ര പ്രവർത്തക
ഒരു സിനിമ പോലെ തന്നെ അവസാനിക്കുന്നു... ഭയം തോന്നുന്നില്ലേ, കുറിപ്പുമായി പി പി ദിവ്യ; നിയമപോരാട്ടം അവസാനിപ്പിക്കരുതെന്ന് പ്രതികരണം