കീം എഴുതിയ കുട്ടികളെയും രക്ഷിതാക്കളെയും കേരള സര്‍ക്കാര്‍ വഞ്ചിച്ചു,ഉന്നത വിദ്യാഭ്യാസമന്ത്രി രാജിവയ്ക്കണം: വി.മുരളീധരൻ

Published : Jul 16, 2025, 05:15 PM IST
V Muraleedharan

Synopsis

പുതിയ ഫോര്‍മുല ആരുടെ താല്‍പര്യപ്രകാരമായിരുന്നു എന്ന് മുഖ്യമന്ത്രി വിശദീകരിക്കണം

തിരുവനന്തപുരം:എന്‍ജിനിയറിങ് പ്രവേശന പരീക്ഷ എഴുതിയ കുട്ടികളെയും രക്ഷിതാക്കളെയും കേരള സര്‍ക്കാര്‍ വഞ്ചിച്ചെന്ന് മുൻകേന്ദ്രമന്ത്രി വി.മുരളീധരൻ പറഞ്ഞു. പ്രവേശന പരീക്ഷയുടെ വിശ്വാസ്യത നശിപ്പിച്ച ഉന്നതവിദ്യാഭ്യാസമന്ത്രി രാജിവയ്ക്കണം. അശാസ്ത്രീയമായ പരിഷ്ക്കാരം ഹൈക്കോടതി റദ്ദാക്കിയപ്പോള്‍ കുട്ടികളെ നിയമപോരാട്ടത്തിന് വിട്ട് മാളത്തിലൊളിക്കുകയാണ് ഉന്നതവിദ്യാഭ്യാസമന്ത്രി. വിദ്യാഭ്യാസ കച്ചവടക്കാരെ സഹായിക്കാന്‍ നടത്തിയ നീക്കമാണ് കോടതിയില്‍ പൊളിഞ്ഞത്. കേസിൽ കക്ഷി ചേരാന്‍ ധൈര്യമില്ലാത്തത് എന്തോ ഒളിപ്പിക്കാനുള്ളതുകൊണ്ടെന്ന് വ്യക്തമെന്നും മുൻകേന്ദ്രമന്ത്രി പറഞ്ഞു. 

റാങ്ക് ലിസ്റ്റ് പ്രസിദ്ധീകരിക്കുന്നതിന് ഒരു മണിക്കൂര്‍ മുമ്പ് പ്രോസ്പെക്ടസ് മാറിയതിലെ ദുരൂഹത വിശദീകരിക്കാന്‍ ഇതുവരെ സര്‍ക്കാര്‍ തയ്യാറായിട്ടില്ല. മാധ്യമങ്ങളുടെ ചോദ്യത്തിന് ധാർഷ്ഠ്യത്തോടെ മറുപടി പറയുന്ന വിദ്യാഭ്യാസ മന്ത്രി, ജനങ്ങളോടും കോടതിയോടും മറുപടി പറയാൻ ബാധ്യസ്ഥയാണ്. പുതിയ ഫോര്‍മുല ആരുടെ താല്‍പര്യപ്രകാരമായിരുന്നു എന്ന് മുഖ്യമന്ത്രി വിശദീകരിക്കണം. കേരളത്തെ മികവിന്‍റെ കേന്ദ്രമാക്കുന്നുവെന്ന് നാഴികയ്ക്ക് നാൽപ്പതുവട്ടം പറയുന്നവരാണ് ഈ സമീപനം സ്വീകരിക്കുന്നതെന്നും വി.മുരളീധരൻ പറഞ്ഞു

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

Read more Articles on
click me!

Recommended Stories

പലനാൾ കള്ളൻ, ഒരു നാൾ പിടിയിൽ; തിരൂർ മോട്ടോർ വാഹന ഉദ്യോഗസ്ഥരും ഏജൻ്റുമാരും ചേർന്ന് നടത്തിയ വൻ തട്ടിപ്പ് വിജിലൻസ് കണ്ടെത്തി
തീവ്ര വോട്ടർ പട്ടിക പരിഷ്കരണം; മുൻ എംഎൽഎയും ഭാര്യയും പട്ടികയി‌ലില്ല, സംസ്ഥാനത്ത് 24.08 ലക്ഷം പേർ ‌പുറത്ത്