ശബരിമലയില്‍ പോയ സ്ത്രീകളുടെ വീട് ആക്രമിക്കുന്ന ഗുണ്ടകളെ അറസ്റ്റ് ചെയ്യണമെന്ന് വി എസ്

Published : Dec 24, 2018, 02:18 PM ISTUpdated : Dec 24, 2018, 02:28 PM IST
ശബരിമലയില്‍ പോയ സ്ത്രീകളുടെ വീട് ആക്രമിക്കുന്ന ഗുണ്ടകളെ അറസ്റ്റ് ചെയ്യണമെന്ന് വി എസ്

Synopsis

ശബരിമലയില്‍ പോയ സ്ത്രീകളുടെ വീട്ടില്‍ അതിക്രമം നടത്തുന്ന ഗുണ്ടകളെ അറസ്റ്റ് ചെയ്യണമെന്ന് വി എസ് അച്യുതാനന്ദന്‍. ഇത്തരം ക്രമസമാധാന പ്രശ്നങ്ങളുണ്ടാവുമ്പോള്‍ പൊലീസുകാര്‍ കാഴ്ച്ചക്കാരായി നില്‍ക്കുന്നത് ശരിയല്ലെന്നും വി എസ്.

തി​രു​വ​ന​ന്ത​പു​രം: ശ​ബ​രി​മ​ല​യി​ലെ സം​ഭ​വ​വി​കാ​സ​ങ്ങ​ളി​ൽ പൊലീ​സി​നെ വി​മ​ർ​ശി​ച്ച് ഭ​ര​ണ​പ​രി​ഷ്കാ​ര ക​മ്മീ​ഷ​ൻ ചെ​യ​ർ​മാ​ൻ വി എ​സ് അ​ച്യു​താ​ന​ന്ദ​ൻ. ഇത്തരം ക്ര​മ​സ​മാ​ധാ​ന പ്ര​ശ്ന​ങ്ങ​ൾ ഉ​ണ്ടാ​കു​മ്പോ​ൾ ക്രമസമാധാനപാലനത്തിന് ചുമതലപ്പെട്ട പൊലീ​സ് കാ​ഴ്ച​ക്കാ​രാ​യി നി​ൽ​ക്കു​ന്ന​ത് ശ​രി​യ​ല്ലെ​ന്ന് വി ​എ​സ് പ​റ​ഞ്ഞു.  സുപ്രീംകോടതി വിധിയുടെ അടിസ്ഥാനത്തില്‍, ശ​ബ​രി​മ​ല​യി​ലേ​ക്ക് പോ​യ യു​വ​തി​ക​ളു​ടെ വീ​ട്ടി​ൽ അ​തി​ക്ര​മം ന​ട​ത്തു​ന്ന ഗു​ണ്ട​ക​ളെ അ​റ​സ്റ്റ് ചെ​യ്യ​ണ​മെ​ന്നും വി എ​സ് അ​ച്യു​താ​ന​ന്ദ​ൻ പ്രസ്താവനയില്‍ ആവശ്യപ്പെട്ടു.

ഇന്ന് രാവിലെ ശബരിമല ദര്‍ശനത്തിനൊരുങ്ങിയ യുവതിയുടെ വീടിന് മുന്നിലാണ് ബിജെപി പ്രതിഷേധം സംഘടിപ്പിച്ചത്. കനകദുര്‍ഗ്ഗയുടെ പെരിന്തല്‍മണ്ണയിലെ വീടിന് മുന്നിലാണ് ബിജെപി പ്രവര്‍ത്തകര്‍ നാമജപ പ്രതിഷേധം നടത്തിത്. പൊലീസ് സംരക്ഷണയില്‍ മല കയറിയ യുവതികളെ കനത്ത പ്രതിഷേത്തിനിടെ പൊലീസ് തിരിച്ചിറക്കുകയായിരുന്നു. കോഴിക്കോട്, മലപ്പുറം സ്വദേശികളാണ് ബിന്ദുവും കനകദുര്‍ഗ്ഗയുമാണ് ഇന്ന് ശബരിമല ദര്‍ശനത്തിനായി എത്തിയത്.

 

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

click me!

Recommended Stories

ഇറിഡിയം തട്ടിപ്പ്: ആലപ്പുഴയിൽ ഒരു കുടുംബത്തിലെ നാല് പേർ പിടിയിൽ, തുക ഇരട്ടിയാക്കാമെന്ന് വാഗ്ദാനം ചെയ്ത് വാങ്ങിയത് 75 ലക്ഷം
ബിനോയ് കുര്യൻ കണ്ണൂർ ജില്ലാ പഞ്ചായത്ത് പ്രസിഡന്‍റാകും, വൈസ് പ്രസിഡന്‍റ് സ്ഥാനത്തേക്ക് ടി ശബ്ന