വനിതാ മതില്‍ ചരിത്ര സംഭവം; നവോത്ഥാനത്തിന്‍റെ പതാകവാഹകര്‍ ജാതിസംഘടനകളല്ല: വി എസ്

By Web TeamFirst Published Jan 1, 2019, 6:37 PM IST
Highlights

ജാതി, മത, കക്ഷി ഭേദമില്ലാതെ സ്ത്രീകള്‍ പങ്കെടുത്ത വനിതാ മതില്‍ അവസാനിക്കുന്ന വെള്ളയമ്പലത്ത് പിന്തുണയുമായി പിണറായി വിജയനും വിഎസും എത്തിയിരുന്നു.

തിരുവനന്തപുരം:  നവോത്ഥാന മൂല്യങ്ങൾ സംരക്ഷിക്കണമെന്ന സന്ദേശവുമായി ഉയര്‍ന്ന വനിതാ മതില്‍ ചരിത്ര സംഭവമെന്ന് വി എസ് അച്യുതാനന്ദന്‍. ജാതിസംഘടനകളല്ല നവോത്ഥാനത്തിന്‍റെ പതാകവാഹകര്‍.  സ്ത്രീകളുടെ കരുത്ത് ബോധ്യപ്പെടുത്താല്‍ മതിലിന് സാധിച്ചെങ്കില്‍ അതാണ് വിജയമെന്നും വി എസ് അച്യുതാനന്ദന്‍ പറഞ്ഞു. 

ജാതി, മത, കക്ഷി ഭേദമില്ലാതെ സ്ത്രീകള്‍ പങ്കെടുത്ത വനിതാ മതില്‍ അവസാനിക്കുന്ന തിരുവനന്തപുരം വെള്ളയമ്പലത്ത് പിന്തുണയുമായി പിണറായി വിജയനും വിഎസും എത്തിയിരുന്നു. നവോത്ഥാന മൂല്യങ്ങൾ സംരക്ഷിക്കണമെന്ന സന്ദേശവുമായി  കാസര്‍കോട് മുതല്‍ തിരുവനന്തപുരം വരെ 620 കിലോമീറ്ററിലാണ് സ്ത്രീകള്‍ മതില്‍ തീര്‍ത്തത്. വന്‍ പങ്കാളിത്തമാണ് മതിലിനുണ്ടായത്.  മന്ത്രി കെ കെ ശൈലജ ആദ്യകണ്ണിയും സിപിഎം പോളിറ്റ് ബ്യൂറോ അംഗം ബൃന്ദാ കാരാട്ട് മതിലിന്‍റെ അവസാന കണ്ണിയുമായി.

click me!