വനിതാ മതിലിന് എതിര് നില്‍ക്കുന്നവര്‍ തലയില്‍ അല്‍പം പോലും വിവരം ഇല്ലാത്തവര്‍: ആര്‍ ബാലകൃഷ്ണപ്പിള്ള

Published : Jan 01, 2019, 06:13 PM ISTUpdated : Jan 01, 2019, 06:14 PM IST
വനിതാ മതിലിന് എതിര് നില്‍ക്കുന്നവര്‍ തലയില്‍ അല്‍പം പോലും വിവരം ഇല്ലാത്തവര്‍: ആര്‍ ബാലകൃഷ്ണപ്പിള്ള

Synopsis

ശബരിമല വിധിയില്‍ രാഷ്ട്രീയ  മുതലെടുപ്പിനുള്ള ശ്രമങ്ങളാണ് കേരളത്തില്‍ നടക്കുന്നത്. വര്‍ഗീയതയുടെ പേരില്‍ സമൂഹത്തിന്റെ താഴേക്കിടയില്‍ ഉള്ളവര്‍ വീണ്ടും ചൂഷണത്തിന് വിധേയരാവേണ്ടി വരുന്ന നാളുകളാണ് വരാന്‍ പോവുന്നതെന്നും ബാലകൃഷ്ണപ്പിള്ള 

കൊല്ലം: കോണ്‍ഗ്രസിനേയും ബിജെപിയേയും ആര്‍എസ്എസിനേയും രൂക്ഷമായി വിമര്‍ശിച്ച് ആര്‍ ബാലകൃഷ്ണപ്പിള്ള. തലയില്‍ അല്‍പമെങ്കിലും വിവരമുള്ളവര്‍ വനിതാ മതിലിന് എതിര് നില്‍ക്കുമോയെന്ന് ആര്‍ ബാലകൃഷ്ണപ്പിള്ള ചോദിച്ചു. 

മതിലിനെ എതിര്‍ക്കുന്നവര്‍ക്ക് മതിലില്‍ പങ്കെടുത്തവരെ ഒഴിവാക്കി ഇത്തരമൊരു മതില്‍ തീര്‍ക്കാന്‍ സാധിക്കുമോയെന്ന് ബാലകൃഷ്ണപിള്ള വെല്ലുവിളിച്ചു. ശബരിമല വിധിയില്‍ രാഷ്ട്രീയ  മുതലെടുപ്പിനുള്ള ശ്രമങ്ങളാണ് കേരളത്തില്‍ നടക്കുന്നത്. വര്‍ഗീയതയുടെ പേരില്‍ സമൂഹത്തിന്റെ താഴേക്കിടയില്‍ ഉള്ളവര്‍ വീണ്ടും ചൂഷണത്തിന് വിധേയരാവേണ്ടി വരുന്ന നാളുകളാണ് വരാന്‍ പോവുന്നതെന്നും ബാലകൃഷ്ണപ്പിള്ള പറഞ്ഞു. 

സ്വാമി വിവേകാനന്ദന്‍ പറഞ്ഞ ശേഷം ഒരു പാട് മുന്നോട്ട് പോയ കേരളം സമീപ കാലത്ത് പിന്നോട്ടാണ് നടക്കുന്നത്. ആചാരാനുഷ്ടാനങ്ങള്‍ അതിന്റെ വഴിക്ക് നടക്കട്ടെയെന്ന് കേരള കോണ്‍ഗ്രസ് ബി നേതാവ് ആര്‍ ബാലകൃഷ്ണപ്പിള്ള. 

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

click me!

Recommended Stories

Malayalam News Live Updates: ‌സംസ്ഥാനത്ത് മഴ രണ്ട് ദിവസം കൂടി; ഏഴ് ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് ഇന്ന് അവധി, മറ്റന്നാളോടെ മഴയുടെ ശക്തി കുറയും
‌സംസ്ഥാനത്ത് മഴ രണ്ട് ദിവസം കൂടി; ഏഴ് ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് ഇന്ന് അവധി, മറ്റന്നാളോടെ മഴയുടെ ശക്തി കുറയും