ഇന്ത്യയിലെ സ്ത്രീകളുടെ വലിയ പ്രശ്നം മുത്തലാഖ് അല്ലെന്ന് വനിതാലീഗ്

By Web TeamFirst Published Jan 28, 2019, 4:25 PM IST
Highlights

ദാരിദ്ര്യം,  നിരക്ഷരത, പല വിധത്തിലുള്ള ആരോഗ്യപ്രശ്നങ്ങൾ മുതലായ വിഷയങ്ങൾ പരിഗണിക്കാതെ മുത്തലാഖ് ആണ് വലിയ കാര്യം എന്ന് പറയുന്നതിൽ അപകടമുണ്ടെന്ന് പി കുൽസു 
 

കോഴിക്കോട്: ഇന്ത്യയിലെ സ്ത്രീകളെ സംബന്ധിച്ച് ഇനിയും പരിഹാരം കാണേണ്ട നിരവധി പ്രശ്നങ്ങൾ നിലനിൽക്കുന്നുണ്ടെന്നും അത്തരം വിഷയങ്ങളെ ഗൗരവത്തിലെടുക്കാതെ മുത്തലാഖ് ആണ് വലിയ വിഷയം എന്ന് പറയുന്നതിൽ അപകടം മണക്കുന്നുണ്ടെന്നും  വനിതാ ലീഗ് സംസ്ഥാന ജനറൽ സെക്രട്ടറി പി കുൽസു കോഴിക്കോട് പറഞ്ഞു. 

ദാരിദ്ര്യം,  നിരക്ഷരത, പല വിധത്തിലുള്ള ആരോഗ്യപ്രശ്നങ്ങൾ മുതലായ വിഷയങ്ങൾ പരിഗണിക്കാതെ മുത്തലാഖ് ആണ് വലിയ കാര്യം എന്ന് പറയുന്നതിൽ അപകടമുണ്ട്. അത് സ്ത്രീകൾ മനസ്സിലാക്കണമെന്നും പി കുൽസു പറഞ്ഞു.

മൊഴി ചൊല്ലപ്പെട്ട ഭാര്യയ്ക്ക് നഷ്ടപരിഹാരവും ജീവനാംശവും നൽകേണ്ടത് അവളെ മൊഴി ചൊല്ലിയ ഭർത്താവാണ്. ഇതിനയാൾ ജോലിയെടുക്കേണ്ട ആളായിരിക്കേണ്ടതുണ്ട്. അതിന് പകരം അയാളെ ജയിലിലിട്ടാൽ എങ്ങനെയാണ് അയാൾക്ക് മൊഴി ചൊല്ലിയ സ്ത്രീയ്ക്ക് നഷ്ടപരിഹാരം നൽകാനാവുകയെന്നും പി കുൽസു പറഞ്ഞു.

അതിനാൽ മൊഴി ചൊല്ലപ്പട്ട ഭാര്യയ്ക്ക് ചെലവിന് കൊടുക്കുകയാണോ ഭർത്താവിനെ ജയിലിലിടുകയാണോ വേണ്ടതെന്ന് ആലോചിക്കണമെന്നും വനിതാ ലീഗ് സംസ്ഥാന ജനറൽ സെക്രട്ടറി കൂട്ടിച്ചേർത്തു.

click me!