വരാപ്പുഴ പീഡനം; ശോഭ ജോണ്‍ ഉള്‍പ്പെടെ അഞ്ച് പ്രതികള്‍ കുറ്റക്കാരെന്ന് കോടതി

Published : Aug 21, 2017, 12:19 PM ISTUpdated : Oct 05, 2018, 03:20 AM IST
വരാപ്പുഴ പീഡനം; ശോഭ ജോണ്‍ ഉള്‍പ്പെടെ അഞ്ച് പ്രതികള്‍ കുറ്റക്കാരെന്ന് കോടതി

Synopsis

കൊച്ചി: വരാപ്പുഴ പീഡനകേസില്‍ ശോഭ ജോണ്‍ അടക്കം അഞ്ച് പ്രതികള്‍ കുറ്റക്കാരാണെന്ന് കോടതി. ശോഭ ജോണ്‍,  ശോഭ ജോണിന്റെ ഡ്രൈവര്‍ അനി, പീഡനത്തിനിരയായ പെണ്‍കുട്ടിയുടെ സഹോദരി പുഷ്പവതി, ഭര്‍ത്താവ് വിനോദ് കുമാര്‍. രാജശേഖരന്‍ നായര്‍ എന്നിവരാണ് കുറ്റക്കാര്‍. 

കേസില്‍ പ്രതികള്‍ക്കുള്ള ശിക്ഷ നാളെ വിധിക്കും. സംസ്ഥാന പോലീസ് രജിസ്റ്റര്‍ ചെയ്ത 48 കേസുകളില്‍ ആദ്യ കേസിന്റെ വിധിയാണ് ഇന്ന് നടന്നത്. എറണാകുളം അഡീഷണല്‍ സെഷന്‍സ് കോടതിയിലാണ് വിചാരണ പൂര്‍ത്തിയായത്.  പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പെണ്‍വാണിഭ സംഘത്തിന് കൈമാറി കൂട്ട ബലാത്സംഘത്തിനിരയാക്കിയെന്നാണ് കേസ്.

പെണ്‍വാണിഭ സംഘത്തിന്റെ ഇടനിലക്കാരി ശോഭാ ജോണ്‍ ആണ് കേസിലെ മുഖ്യപ്രതി. പെണ്‍കുട്ടിയുടെ സഹോദരിയും സഹോദരി ഭര്‍ത്താവും അടക്കം എട്ട് പേരാണ് ആദ്യ കേസിലുള്ളത്. 2012ല്‍ കുറ്റപത്രം സമര്‍പ്പിച്ച കേസില്‍ ഒരു പ്രതി വിചാരണക്കിടെ മരിച്ചിരുന്നു.  മറ്റ്  47 കേസുകളുടെ വിചാരണയും പുരോഗമിക്കുകയാണ്.
 

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

click me!

Recommended Stories

ഇസ്രായേലിൻ്റെ പുതിയ നീക്കം: കടുത്ത പ്രതിഷേധവുമായി സൗദിയടക്കം 15 അറബ് - മുസ്ലീം രാജ്യങ്ങൾ; സൊമാലിലാൻഡിലേക്ക് നയതന്ത്ര പ്രതിനിധിയെ അയക്കരുതെന്ന് ആവശ്യം
നിയന്ത്രണം വിട്ട ബൈക്ക് എതിരെ വന്ന ഓട്ടോറിക്ഷയിലേക്ക് ഇടിച്ചുകയറി; തൂക്കുപാലത്തിന് സമീപം വ്യാപാരിക്ക് ദാരുണാന്ത്യം