വരാപ്പുഴയിൽ സിബിഐ വേണ്ടെന്ന് ഹൈക്കോടതി

Web Desk |  
Published : Jul 09, 2018, 03:15 PM ISTUpdated : Oct 02, 2018, 06:46 AM IST
വരാപ്പുഴയിൽ സിബിഐ വേണ്ടെന്ന് ഹൈക്കോടതി

Synopsis

വരാപ്പുഴയിൽ സിബിഐ വേണ്ടെന്ന് ഹൈക്കോടതി

കൊച്ചി: വരാപ്പുഴ കസ്റ്റഡി കൊലപാതകത്തിൽ സിബിഐ അന്വേഷണമില്ല. ശ്രീജിത്തിന്റെ ഭാര്യ അഖിലയുടെ ഹർജി ഹൈക്കോടതി തള്ളി. അന്വേഷണം കൃത്യമായി നടക്കുന്നുണ്ടെന്ന് കോടതി വിലയിരുത്തി.  കേസിലെ സാക്ഷികളെല്ലാം ശ്രീജിത്തിന്‍റെ ബന്ധുക്കളാണ്. അതിനാൽ തന്നെ സ്വാധീനിക്കപ്പെടാനുള്ള സാധ്യത കുറവാണെന്നും കോടതി പറഞ്ഞു.

അപ്പീൽ പോകുമെന്ന് ശ്രീജിത്തിന്‍റെ കുടുംബം അറിയിച്ചു. പൊലീസുകാർ തന്നെ പ്രതിയായ കേസിൽ പൊലീസിന്‍റെ​ അന്വേഷണം ഫലപ്രദമാകില്ലെന്നും സി.ബി.​ഐഎ അന്വേഷിക്കണമെന്നും ആവശ്യപ്പെട്ട്​ ശ്രീജിത്തിന്‍റെ ഭാര്യ അഖില സമര്‍പ്പിച്ച ഹരജിയിലാണ് കോടതി​ വിധി.  

നിലവിലെ പ്രത്യേക അന്വേഷണ സംഘം കേസ് നല്ലരീതിയില്‍ അന്വേഷിക്കുകയാണെന്നും സിബിഐ അന്വേഷണം വേണ്ടെതില്ലെന്നുമായിരുന്നു സർക്കാർ കോടതിയില്‍ സ്വീകരിച്ച നിലപാട്​. എന്നാൽ കോടതി നിര്‍ദേശിച്ചാല്‍ അന്വേഷണം ഏറ്റെടുക്കാമെന്ന്  സിബിഐ കോടതിയെ അറിയിച്ചിരുന്നു. കഴിഞ്ഞ ഏപ്രില്‍ ഒമ്പതിനാണ് വരാപ്പുഴ ദേവസ്വം പാടം ഷേണായ് പറമ്പില്‍ വീട്ടില്‍ ശ്രീജിത്ത് പൊലീസ് കസ്റ്റഡിയില്‍ മർദനമേറ്റ് മരിച്ചത്.

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

click me!

Recommended Stories

കോഴ ഇടപാട്: പ്രതിരോധ മന്ത്രാലയത്തിലെ ഉദ്യോ​ഗസ്ഥനടക്കം 2 പേരെ അറസ്റ്റ് ചെയ്ത് സിബിഐ: 3 ലക്ഷം രൂപ പിടികൂടി
ഇറാനെതിരെ പുതിയ ആക്രമണത്തിന് കോപ്പുകൂട്ടി ഇസ്രയേൽ? ട്രംപുമായി നെതന്യാഹുവിന്‍റെ നിർണായക കൂടിക്കാഴ്ച, ആക്രമണ പദ്ധതി വിവരിക്കാനെന്ന് റിപ്പോർട്ട്