വാഴത്തോപ്പ് സ്കൂൾ അപകടം: ഡ്രൈവറെ അറസ്റ്റ് ചെയ്തു, ഹെയ്സലിന്‍റെ സംസ്ക്കാരം രാവിലെ 11 മണിക്ക്

Published : Nov 20, 2025, 06:57 AM IST
vazhathope accident

Synopsis

മനപൂർവ്വമല്ലാത്ത നരഹത്യ, അപകടകരമായും അശ്രദ്ധമായും വാഹനമോടിച്ച് അപകടമുണ്ടാക്കൽ എന്നീ വകുപ്പുകളാണ് ഡ്രൈവർക്കെതിരെ ചുമത്തിയിരിക്കുന്നത്.

ഇടുക്കി: ഇടുക്കി വാഴത്തോപ്പ് ഗിരിജ്യോതി സ്ക്കൂളിൽ പ്ലേ സ്ക്കൂൾ വിദ്യാർത്ഥി ബസ് കയറി മരിച്ച സംഭവത്തിൽ ഡ്രൈവർ പൈനാവ് സ്വദേശി എം എസ് ശശിയെ പോലീസ് അറസ്റ്റ് ചെയ്തു. മനപൂർവ്വമല്ലാത്ത നരഹത്യ, അപകടകരമായും അശ്രദ്ധമായും വാഹനമോടിച്ച് അപകടമുണ്ടാക്കൽ എന്നീ വകുപ്പുകളാണ് ഡ്രൈവർക്കെതിരെ ചുമത്തിയിരിക്കുന്നത്. ഇന്ന് സ്റ്റേഷനിൽ ഹാജരാകാൻ നോട്ടീസ് നൽകിയ ശേഷം ജാമ്യത്തിൽ വിട്ടയച്ചു. തടിയമ്പാട് പറപ്പള്ളില്‍ ബെൻ ജോണ്‍സന്‍റെ മകൾ നാലു വയസുകാരി ഹെയ്സല്‍ ബെൻ ആണ് മരിച്ചത്. അപകടത്തിൽ പരിക്കേറ്റ മൂന്നു വയസ്സുകാരി ഇനായ തെഹസില്‍ ഇടുക്കി മെഡിക്കൾ കോളജ് ആശുപത്രിയിൽ ചികിത്സയിലാണ്. ഹെയ്സലിന്‍റെ സംസ്ക്കാരം രാവിലെ 11 മണിക്ക് വാഴത്തോപ്പ് സെന്‍റ് ജോര്‍ജ്ജ് കത്തിഡ്രല്‍ പള്ളിയിൽ നടക്കും.

 

 

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

Read more Articles on
click me!

Recommended Stories

ഇന്‍ഡക്ഷന്‍ കുക്കറിന് വന്‍ ഡിമാന്‍റ്, നഗര പ്രദേശങ്ങളിൽ കൂടുതല്‍ ആവശ്യക്കാര്‍; വിറക് വിപണിയും സജീവം
പന്തളം കൊട്ടാരം ഭാരവാഹികളെ കണ്ട് ബിനോയ് വിശ്വവും സിപിഐ നേതാക്കളും; സന്ദർശനം യുവതീ പ്രവേശനത്തിലെ സർക്കാർ നിലപാട് മാറ്റത്തിന് പിന്നാലെ