
പത്തനംതിട്ട: പ്രളയനാന്തര ദുരിതാശ്വാസപ്രവര്‍ത്തനത്തിലെ വീഴ്ച്ചകള്‍ക്കെതിരെ വിമര്‍ശനവുമായി ആറന്മുള എംഎല്‍എ വീണ ജോര്‍ജ്. ദുരിതബാധിതര്‍ക്ക് നഷ്ടപരിഹാരം വിതരണം ചെയ്യുന്നതില്‍ വന്ന പാളിച്ച വരുത്തിയ റവന്യൂ ഉദ്യോഗസ്ഥര്‍ക്കെതിരെയാണ് അവര്‍ വിമര്‍ശനവുമായി രംഗത്തു വന്നിരിക്കുന്നത്.
10000 രൂപ ദുരിതാശ്വാസ സഹായം നല്‍കുന്നതില്‍ വീഴ്ച പറ്റിയെന്നും വിവരശേഖരണം നടത്തുന്നതില്‍ റവന്യൂ ഉദ്യോഗസ്ഥര്‍ക്ക് പാളിച്ചയുണ്ടായെന്നും വീണ ജോര്‍ജ് പറഞ്ഞു. പത്തനംതിട്ട മണ്ഡലത്തില്‍ എല്ലാവര്‍ക്കും സഹാമെത്തിയില്ലെന്നും അവര്‍ ചൂണ്ടിക്കാട്ടി.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam