
ചെന്നൈ: കുപ്രസിദ്ധ വനംകൊള്ളക്കാരൻ വീരപ്പന് തമിഴ്നാട് സർക്കാർ സ്മാരകം നിർമ്മിക്കണമെന്ന് ഭാര്യ മുത്തുലക്ഷ്മി . വീരപ്പനെ അടക്കം ചെയ്ത സേലം മേട്ടൂരിൽ സ്മാരകം നിർമ്മിക്കണമെന്നാണ് ആവശ്യം. ഇക്കാര്യം ആവശ്യപ്പെട്ട് മന്ത്രി ഐ.പെരിയസാമിയെ മുത്തുലക്ഷ്മി കണ്ടു. വീരപ്പൻ വനത്തിന്ർറെയും വനവിഭവങ്ങളുടെയും സംരക്ഷകൻ ആയിരുന്നെന്നും മറ്റ് പലരുടെയും പേരിൽ സ്മാരകങ്ങൾ ഉള്ളപ്പോൾ വീരപ്പനെ ഒഴിവാക്കുന്നത് എന്തിനാണെന്നും മുത്തുലക്ഷ്മി ചോദിച്ചു.
നേരത്തെ വീരപ്പനായി സ്മാരകം നിർമ്മിക്കണമെന്ന മുത്തുലക്ഷ്മിയുടെ ആവശ്യത്തെ ഗ്രാമസഭ പിന്തുണച്ചിരുന്നെങ്കിലും തമിഴ്നാട് സർക്കാർ അനുമതി നിഷേധിച്ചിരുന്നു. 2004ലാണ് പ്രത്യേക അന്വേഷണസംഘം വീരപ്പനെ വെടിവച്ച് കൊന്നത്. നിരവധി പേരാണ് വീരപ്പന്റെ കുഴിമാടം കാണാൻ ദിവസവും എത്തുന്നത്. കഴിഞ്ഞ ലോക്സഭാ തെരഞ്ഞെടുപ്പിൽ കൃഷ്ണഗിരിയിൽ NTK സ്ഥാനാർത്ഥിയായി മത്സരിച്ച വീരപ്പന്ർറെ മകൾ വിദ്യാറാണി ഒരു ലക്ഷത്തിലധികം വോട്ട് നേടിയിരുന്നു .
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam