
ദില്ലി: ഗാന്ധിജയന്തി ദിനമായ ഒക്ടോബര്‍ രണ്ടിന് സസ്യാഹാരദിനമായി ആചരിക്കാന്‍ ഇന്ത്യന്‍ റെയില്‍വേ. 150മത് ഗാന്ധിജയന്തി ആഘോഷങ്ങളുടെ ഭാഗമായി കേന്ദ്ര സര്‍ക്കാരിന് നല്‍കിയ ശുപാര്‍ശയിലാണ് ഒക്ടോബര്‍ രണ്ടിന് നോണ്‍ വെജ് ഒഴിവാക്കി റെയില്‍വേയെ ശുുദ്ധ വെജിറ്റേറിയനാക്കണമെന്ന് ഇന്ത്യന്‍ റെയിലവേ ശുപാര്‍ശ ചെയ്തിരിക്കുന്നത്.
2018, 2019, 2020 വര്‍ഷങ്ങളില്‍ ഒക്ടോബര്‍ രണ്ടിന് ഇന്ത്യന്‍ റെയില്‍വേയുടെ ക്യാന്‍റീനുകളിലും ട്രെയിനുികളിലും മാംസാഹാരം വിതരണം ചെയ്യില്ലെന്നാണ് ഇന്ത്യന്‍ റെയില്‍വേയുടെ തീരുമാനം. ഇത് സംബന്ധിച്ച് എല്ലാ ഡിവിഷനുകള്‍ക്കും കഴിഞ്ഞ മാസം സര്‍ക്കുലര്‍ അയച്ചിട്ടുണ്ടെന്നും റെയില്‍വേ അറിയിച്ചതായി ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.
ജീവനക്കാരുള്‍പ്പടെയുള്ളര്‍ ഈ ദിവസം നോണ്‍വെജ് ഒഴിവാക്കണമെന്നാണ് നിര്‍ദ്ദേശം. ട്രെയിനിലോ സ്റ്റേഷന്‍റെ പരിസരങ്ങളിലോ മാംസാഹാരം വില്‍പ്പന നടത്തരുതെന്നും നിര്‍ദ്ദേശിക്കുന്നുണ്ട്. കേന്ദ്ര സര്‍ക്കാരിന്‍റെ അനുമതി ലഭിച്ചാല്‍ കര്‍ശനമായി ഈ നിര്‍ദ്ദേശങ്ങള്‍ നടപ്പാക്കാനാണ് തീരുമാനം. ഗാന്ധി ജയന്തിയോടനുബന്ധിച്ച് സബര്‍മതിയില്‍ നിന്നും സ്വച്ചതാ ട്രെയിനുകള്‍ സര്‍വ്വീസ് നടത്തും. ഗാന്ധിയുടെ ചിത്രങ്ങള്‍ പതിച്ച ട്രെയിനുകളായിരിക്കും സര്‍വ്വീസ് നടത്തുക. യാത്രക്കാര്‍ക്കുള്ള ടിക്കറ്റില്‍ ഗാന്ധിയുടെ ചിത്രമുണ്ടായിരിക്കും.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam