ക്യാപ്റ്റനായും കാരണഭൂതനായും പത്ത് വർഷം വാഴ്ത്തിപാടി,തോറ്റപ്പോൾ ആക്ഷേപ ശരങ്ങൾ എറിയുന്നു , പിണറായിയെ ക്രൂശിക്കുന്നത് നീതികേടെന്ന് വെള്ളാപ്പള്ളി നടേശൻ

Published : Jun 02, 2026, 08:50 AM IST
vellappally

Synopsis

തോൽവിയുടെ ഉത്തരവാദിത്തം ഒരാളുടെമേൽ കെട്ടിവെക്കുന്നതും വേട്ടയാടുന്നതും ശരിയല്ല

ആലപ്പുഴ: നിയമസഭ തെരഞ്ഞെടുപ്പിലെ തോല്‍വിയുടെ പേരില്‍ പിണറായിയെ ക്രൂശിക്കുന്നത് നീതികേടെന്ന് വെള്ളാപ്പള്ളി നടേശൻ. യോഗനാദത്തിലെ ലേഖനത്തിലാണ് വെള്ളാപ്പള്ളി ഇങ്ങിനെ പറഞ്ഞത്. പിണറായിയെ വാഴ്ത്തി പാടിയവർ ഇപ്പോള്‍ ആക്ഷേപ ശരങ്ങൾ എറിയുന്നു ലീഡറായും ക്യാപ്റ്റനായും കാരണഭൂതനായും പത്ത് വർഷം വാഴ്ത്തിപാടി തോറ്റപ്പോൾ ആക്ഷേപ ശരങ്ങൾ എറിയുന്നു ബ്രാഞ്ച് കമ്മിറ്റി മുതൽ പോളിറ്റ്ബ്യൂറോ വരെയും പൊതു വേദികളിലും ഇതാണാവസ്ഥ തോൽവിയുടെ ഉത്തരവാദിത്തം ഒരാളുടെമേൽ കെട്ടിവെക്കുന്നതും വേട്ടയാടുന്നതും ശരിയല്ലെന്നും അദ്ദേഹം ലേഖനത്തില്‍ പറയുന്നു

രണ്ടാമതും ഭരണം ലഭിച്ചപ്പോൾ നേതാക്കളും അണികളും സുഖലോലുപരായി ജനങ്ങളെയും ജനകീയ പ്രശ്നങ്ങളെയും മറന്നു സാമ്പത്തിക നേട്ടത്തിനായി പാഞ്ഞു അധികാര ലഹരി നുകരുന്ന തിരക്കിൽ പാർട്ടിയുടെ മേൽ തട്ട് മുതൽ കീഴ് തട്ടുവരെ യുള്ളവർ ചെയ്ത പാപഫലമാണ് തിരിച്ചടി പിണറായിക്ക് ഉള്ളത് ത്യാഗോജ്വല സമര പാരമ്പര്യം പുത്തൻകൂറ്റ് കമ്മ്യൂണിസ്റ്റുകൾക്ക് ഉള്ളത് ലാഭേച്ഛ തമ്പ്രാൻ മനോഭാവം തിരിച്ചടിയായി കുറ്റങ്ങൾ പിണറായിയുടെ തലയിൽ കെട്ടിവച്ച് രക്ഷപ്പെടാനാകില്ല പാർട്ടി ഓഫീസുകൾ ദല്ലാളുമാരും, കച്ചവടക്കാരും കയ്യടക്കി അധികാര ലഹരിയിൽ പാർട്ടി നേതാക്കളും അണികളും സാധാരണക്കാരിൽ നിന്ന് അകന്നു വിദ്യാർത്ഥി നേതാക്കൾ മുതൽ , ബ്രാഞ്ച് ലോക്കൽ, ഏരിയ സെക്രട്ടറിമാർക്ക് വരെ അഹങ്കാരം പ്രവർത്തി ദോഷങ്ങളും കുറ്റങ്ങളും കേൾക്കേണ്ടിവന്നത് പിണറായി ആണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു

സിപിഎം ആത്മ പരിശോധനയും സ്വയം വിമർശനവും നടത്തണം സഖാക്കളോട് എന്ന പേരിലാണ് യോഗനാദത്തിലെ വെള്ളാപ്പള്ളിയുടെ ലേഖനം

 

 

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

Read more Articles on
click me!

Recommended Stories

സി സദാനന്ദന്‍ കേന്ദ്രമന്ത്രി ആകുമോ?ജോര്‍ജ് കുര്യന്‍ ഒഴിയുമോ?ധർമ്മേന്ദ്ര പ്രധാൻ തുടരുമോ?കേന്ദ്രമന്ത്രിസഭയിലെ ആഴിച്ചുപണി രണ്ടാഴ്ചയ്ക്കകം
ട്രംപിനോട് 'നോ' പറയേണ്ട സമയമായി, ഇസ്രയേൽ പ്രധാനമന്ത്രിക്ക് മേൽ സമ്മർദം; ലെബനൻ ആക്രമണത്തിൽ നിന്ന് പിന്മാറരുതെന്ന് ആവശ്യം