
ആലപ്പുഴ: കെപിസിസി പ്രസിഡന്റ് ജീവിച്ചിരിക്കുന്നിടത്തോളം കാലം കോണ്‍ഗ്രസുമായി യാതൊരു സഹകരണത്തിനുമില്ലന്ന് എസ് എന്‍ഡിപി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്‍.
എസ്എന്‍ഡിപിക്കാരെ കണ്ടാല്‍ കൊടുവാളുമായി നില്‍ക്കുന്നയാളാണ് സുധീരനെന്നും വെള്ളാപ്പള്ളി ആലപ്പുഴയില്‍ പറഞ്ഞു. ബിജെപിയോട് ഉടക്കിയ ബിഡിജെഎസ് കോണ്‍ഗ്രസിലേക്ക് ചേക്കേറുന്നുവെന്ന് വാര്‍ത്തകളുണ്ടായിരുന്നു. ഈ വാര്‍ത്തകളോട് പ്രതികരിക്കുകയായിരുന്നു വെള്ളാപ്പള്ളി.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam