
മലപ്പുറം: കൊട്ടിക്കലാശത്തോടെ വേങ്ങരയിലെ പരസ്യപ്രചാരണം അവസാനിച്ചു. ഇനി ഒരു ദിവസത്തെ നിശബ്ദ പ്രചരണം. മറ്റന്നാളാന്ന് വോട്ടെടുപ്പ്.
രണ്ടാഴ്ചയിലേറെ നീണ്ട വേങ്ങരയിലെ പരസ്യ പ്രചാരണത്തിന് ആവേശകരമായ ക്ളൈമാക്സ്. ഒന്നര വർഷത്തിനിടയിലെ മൂന്നാമാത്തെ തെരഞ്ഞെടുപ്പ് ആണെങ്കിലും വേങ്ങരയുടെ തെരഞ്ഞെടുപ്പ് ആവേശത്തിന് കുറവൊന്നുമില്ല. അനിഷ്ട സംഭവങ്ങൾ ഒഴിവാക്കാൻ പോലീസും ജില്ലാ ഭരണകൂടവും നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയിരുന്നു.വെങ്ങരയിലെ സംസ്ഥാന പാതയിൽ ഉച്ച തിരിഞ്ഞു പ്രചരണം അനുവദിച്ചില്ല. അതിനാൽ പഞ്ചായത്തുകൾ കേന്ദ്രീകരിച്ചായിരുന്നു കൊട്ടിക്കലാശം.
ഒത്തുക്കങ്ങളിൽ ഇടതു വലതു മുന്നണി അനുകൂലികൾ നേർക്ക് നേർ വന്നത് നേരിയ സംഘർഷത്തിന് വഴിവച്ചു. പോലീസ് ഇടപെട്ട് ഇവരെ ശാന്തരാക്കി. 5 മണക്ക് പ്രചരണം അവസാനിപ്പിച്ചു.
കൊട്ടിക്കലാശത്തിൽ മൂന്നു മുന്നണികളും കരുത്തു തെളിയിച്ചു. നാളെ നിശബ്ദ പ്രചരണമാണ്. മറ്റന്നാളാണ് വോട്ടെടുപ്പ്. വിജയ അഹ്ലാദ പ്രകടനം നടത്താൻ ആർക്കായിരിക്കും അവസരമെന്നറിയൻ ഞായറാഴ്ച വരെ കാത്തിരിക്കാം.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam