എഡിജിപി ആര്‍.ശ്രീലേഖക്ക് വിജിലന്‍സിന്റെ ക്ലീന്‍ ചിറ്റ്

Published : Jan 20, 2017, 05:27 AM ISTUpdated : Oct 04, 2018, 07:43 PM IST
എഡിജിപി ആര്‍.ശ്രീലേഖക്ക് വിജിലന്‍സിന്റെ ക്ലീന്‍ ചിറ്റ്

Synopsis

തിരുവനന്തപുരം: ചീഫ് സെക്രട്ടറി എംഎസ് വിജയാനന്ദിനും എഡിജിപി ആര്‍.ശ്രീലേഖക്കും വിജിലന്‍സിന്റെ ക്ലീന്‍ ചിറ്റ്. ഗതാഗത കമ്മീഷണറായിരിക്കെ ശ്രീലേഖ നടത്തിയ വിദേശ യാത്രയിലും സാമ്പത്തിക വിനിയോഗത്തിലും ക്രമക്കേടില്ലെന്നാണ് വിജിലന്‍സിന്റെ പ്രാഥമിക അന്വേഷണ റിപ്പോര്‍ട്ട്. അതേസമയം, വിദേശ യാത്ര നടത്തിയപ്പോള്‍ ഔദ്യോഗിക ഫോണും വാഹനവും കൈവശം വച്ചത് തെറ്റായിരുന്നുവെന്നും വിജിലന്‍സ് റിപ്പോര്‍ട്ടില്‍ പറയുന്നു.

സ്വകാര്യ ആവശ്യത്തിനായി ഉപയോഗിച്ച പണം സര്‍ക്കാരിലേക്ക് തിരികെ അടച്ചതിനാല്‍ നടപടി വേണ്ടെന്നും റിപ്പോര്‍ട്ടില്‍ വിജിലന്‍സ് പറയുന്നു. ശ്രീലേഖക്കെതിരായ വകുപ്പ്തല അന്വേഷണ റിപ്പോ‍ര്‍ട്ടില്‍ ചീഫ് സെക്രട്ടറി കാലതമാസം വരുത്തിയിട്ടില്ലെന്നും വിജിലന്‍സ് കോടതിയില്‍ റിപ്പോട്ട് നല്‍കി.

സര്‍ക്കാര്‍ മാറിയപ്പോള്‍ സെക്രട്ടറിയേറ്റിലെ ഉദ്യോഗസ്ഥ തലത്തില്‍ മാറ്റങ്ങളുണ്ടായി. ഇതാണ് ഫയല്‍ വൈകാന്‍ കാരണെമന്നും വിജിലന്‍സ് കോടതിയെ അറിയിച്ചു.മാനദണ്ഡം പാലിക്കാതെ നടത്തിയ സ്ഥലംമാറ്റം, റോഡ് സുരക്ഷാഫണ്ടിന്റെ അനധികൃത വിനിയോഗം, ഓഫീസ് പ്രവര്‍ത്തനങ്ങളിലെ സാമ്പത്തിക ക്രമക്കേടുകള്‍, ഔദ്യോഗിക വാഹനത്തിന്റെ ദുരുപയോഗം തുടങ്ങി ഒന്‍പത് ആരോപണളുടെ പേരിലാണ് എ.ഡി.ജി.പി. ആര്‍. ശ്രീലേഖയ്ക്കെതിരെ വിജിലന്‍സ് അന്വേഷണം നടത്തിയത്. കേരള ബസ് ഓപ്പറേറ്റേഴ്സ് അസോസിയേഷനാണ് ഇത് സംബന്ധിച്ച് പരാതി നല്‍കിയത്.

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

GC
About the Author

Gopalakrishnan C

ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈനില്‍ 2012 മുതല്‍ പ്രവര്‍ത്തിക്കുന്നു. നിലവില്‍ സീനിയര്‍ അസിസ്റ്റന്‍റ് എഡിറ്ററും സ്പോർട്സ് ലീഡുമാണ്. 2004ൽ കേരള മീഡിയ അക്കാദമിയില്‍ നിന്ന് പത്രപ്രവര്‍ത്തനത്തില്‍ ബിരാദനന്തര ബിരുദ ഡിപ്ലോമ. സ്പോര്‍ട്സ്, എന്‍റര്‍ടെയ്ൻമെന്‍റ് വിഷയങ്ങളില്‍ എഴുതുന്നു. 20 വര്‍ഷമായി മാധ്യമപ്രവര്‍ത്തകൻ. ക്രിക്കറ്റ്, ഫുട്ബോള്‍ ലോകകപ്പുകൾ, ഒളിംപിക്സ് , ലോക്സഭാ, നിയമസഭാ തെരഞ്ഞെടുപ്പുകള്‍, സ്കൂള്‍ കലോത്സവും കായികമേളകള്‍ ഉള്‍പ്പെടെയുള്ള ഇവന്‍റുകള്‍ ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈനിനുവേണ്ടി ലീഡ് ചെയ്തു. പ്രിന്‍റ് മീഡിയയില്‍ ദീപിക, മംഗളം, മനോരമ ദിനപത്രങ്ങളിലും ഡിജിറ്റൽ മീഡിയയില്‍ യാഹു, വെബ്ദുനിയ, ദീപിക എന്നിവയിലും പ്രവര്‍ത്തിച്ചു. ഇ മെയില്‍: gopalakrishnan@asianetnews.inRead More...
click me!

Recommended Stories

വനിതാ സംവരണ ബിൽ നടപ്പാക്കാൻ പുതിയ ഫോർമുലയുമായി കേന്ദ്രം; അംഗബലം 50% വർധിപ്പിക്കാം, വനിതകൾക്ക് മൂന്നിലൊന്ന് സീറ്റ് ഉറപ്പാക്കും
പാലായുടെ മകനാണ് താനെന്ന് ജോസ് കെ മാണി; 'വിജയം ഉറപ്പ്, ഭൂരിപക്ഷം പ്രവചിക്കുന്നില്ല'