ഒരു മാസത്തെ ശമ്പളം കേരളത്തിന് നൽകാൻ ഉപരാഷ്ട്രപതി വെങ്കയ്യ നായിഡുവിന്റെ ആഹ്വാനം

By Web TeamFirst Published Aug 20, 2018, 10:39 PM IST
Highlights

കേരളത്തിലെ പ്രളയക്കെടുതിയെ അതീവ​ഗുരുതര ദുരന്തമെന്നാണ് കേന്ദ്രം വിശേഷിപ്പിച്ചിരിക്കുന്നത്. ശമ്പളം നൽകുന്ന കാര്യത്തിൽ എല്ലാ എംപിമാരും കത്ത് സമർപ്പിച്ചിട്ടുണ്ട്.


കേരളത്തിന് വേണ്ടി മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് എല്ലാ എംപിമാരും ഒരു മാസത്തെ ശമ്പളം നൽകാൻ തയ്യാറാകണമെന്ന ആഹ്വാനവുമായി  ഉപരാഷ്ട്രപതി വെങ്കയ്യ നായിഡു. കേരളത്തിലെ പ്രളയക്കെടുതിയെ അതീവ​ഗുരുതര ദുരന്തമെന്നാണ് കേന്ദ്രം വിശേഷിപ്പിച്ചിരിക്കുന്നത്. ശമ്പളം നൽകുന്ന കാര്യത്തിൽ എല്ലാ എംപിമാരും കത്ത് സമർപ്പിച്ചിട്ടുണ്ട്.

എംപിമാരുടെ ഫണ്ടിൽ നിന്നും ഒരുകോടി രൂപ വരെ നൽകാൻ സാധിക്കുമെന്നും ഉപരാഷ്ട്രപതി പറഞ്ഞു. കേരളത്തിലെ പ്രളയത്തെ ദേശീയ ദുരന്തമായി പ്രഖ്യാപിക്കാൻ തയ്യാറല്ലെന്ന് കേന്ദ്രം അറിയിച്ചിരുന്നു. നിയമപരമായി ഇങ്ങനെ പ്രഖ്യാപിക്കാൻ സാധിക്കില്ലെന്നായിരുന്നു കേന്ദ്രത്തിന്റെ വിശദീകരണം. എന്നാൽ ദേശീയ അന്തര്‍ദേശീയ സഹായങ്ങള്‍ സ്വീകരിക്കാന്‍ അര്‍ഹതയുള്ള തരത്തിലാണ് അതീവ ​ഗുരുതര ദുരന്തമായി പ്രഖ്യാപിച്ചിട്ടുളളത്. 

 

click me!