ഹീരാ ഗ്രൂപ്പിനെതിരായ തട്ടിപ്പ് കേസ് ക്രൈംബ്രാഞ്ചിന് വിടണമെന്ന് ആവശ്യം

By Web TeamFirst Published Jan 25, 2019, 1:41 AM IST
Highlights

കോടികളുടെ സാന്പത്തിക തട്ടിപ്പ് നടത്തിയ ഹീരാ ഗ്രൂപ്പിനെതിരായ കേസ് ക്രൈംബ്രാഞ്ചിന് വിടണമെന്ന ആവശ്യം ശക്തമാകുന്നു. തട്ടിപ്പുകാരെ സഹായിക്കുന്ന നിലപാടാണ് പൊലീസ് ഇപ്പോൾ സ്വീകരിക്കുന്നതെന്ന് പരാതിക്കാർ ആരോപിക്കുന്നു. പ്രത്യക്ഷസമരത്തിലേക്ക് കടക്കാൻ തട്ടിപ്പിന് ഇരയായവരുടെ കൂട്ടായ്മ തീരുമാനിച്ചു.

കോഴിക്കോട്: കോടികളുടെ സാന്പത്തിക തട്ടിപ്പ് നടത്തിയ ഹീരാ ഗ്രൂപ്പിനെതിരായ കേസ് ക്രൈംബ്രാഞ്ചിന് വിടണമെന്ന ആവശ്യം ശക്തമാകുന്നു. തട്ടിപ്പുകാരെ സഹായിക്കുന്ന നിലപാടാണ് പൊലീസ് ഇപ്പോൾ സ്വീകരിക്കുന്നതെന്ന് പരാതിക്കാർ ആരോപിക്കുന്നു. പ്രത്യക്ഷസമരത്തിലേക്ക് കടക്കാൻ തട്ടിപ്പിന് ഇരയായവരുടെ കൂട്ടായ്മ തീരുമാനിച്ചു.

ലാഭവിഹിതം വാഗ്ദാനം ചെയ്ത് ഹീര ഗ്രൂപ്പ് കേരളത്തിൽ നടത്തിയ, സാമ്പത്തിക തട്ടിപ്പ് കേസ് ക്രൈംബ്രാഞ്ചിന് വിടണമെന്നാണ് ആവശ്യം. കണ്ണൂർ, കോഴിക്കോട് ജില്ലകളിലാണ് കൂടുതൽ പേർ തട്ടിപ്പിന് ഇരയായത്. കോഴിക്കോട് ചെമ്മങ്ങാട് പൊലീസിന് ലഭിച്ച 17 പരാതികളിളാണ് കേസ് എടുത്തത്. എന്നാൽ പ്രതികളായ കമ്പനി മേധാവി ഹൈദരാബാദ് സ്വദേശിനി നൗഹിറ ഷെയ്ക്കിനും കോഴിക്കോട് ഓഫീസിലെ മാനേജറായിരുന്ന മുഹമ്മദ് ഉമറിനും ജാമ്യം ലഭിച്ചു. പൊലീസ് ദുർബല വകുപ്പുകള്‍ ചുമത്തിയതും സർക്കാർ അഭിഭാഷകർ കൃത്യമായി കേസ് നടത്താത്തതും വീഴ്ചയായി പരാതിക്കാർ ചൂണ്ടിക്കാട്ടുന്നു.

അറസ്റ്റിലായ മാനേജരുടെ മൊഴിയിൽ നിന്ന് 525 പേരിൽ നിന്നായി 25 കോടിയിലധികം രൂപയുടെ നിക്ഷേപം കമ്പനി വാങ്ങിയെന്ന് വ്യക്തമാണ്. ഇതനുസരിച്ച് വലിയ തട്ടിപ്പാണ് നടന്നതെന്നന്നും ലോക്കൽ പൊലീസിന്‍റെ അന്വേഷണം മതിയാകില്ലെന്നും പരാതിക്കാർ പറയുന്നു. തട്ടിപ്പ് വാർത്ത പുറത്തുവന്നതോടെ കൂടുതൽ പേർ പരാതിയുമായി പൊലീസിനെ സമീപിക്കുന്നുണ്ട്. എന്നാൽ പൊലീസ് നടപടികൾ കാര്യക്ഷമമല്ല. കേസിൽ സമഗ്ര അന്വേഷണം പ്രഖ്യാപിക്കണമെന്ന ആവശ്യവുമായി മുഖ്യമന്ത്രി ഡിജിപി എന്നിവരെ സമീപിക്കാൻ പരാതിക്കാരുടെ കൂട്ടായ്മ തീരുമാനിച്ചു. 

click me!