ഹെല്‍മറ്റില്ലാതെ ട്രിപ്പിളടിച്ച പൊലീസുകാര്‍ക്ക്, പിന്നിലെ കാര്‍ യാത്രക്കാര്‍ നല്‍കിയ പണി!

Published : Sep 17, 2018, 04:01 PM ISTUpdated : Sep 19, 2018, 05:28 PM IST
ഹെല്‍മറ്റില്ലാതെ ട്രിപ്പിളടിച്ച പൊലീസുകാര്‍ക്ക്,  പിന്നിലെ കാര്‍ യാത്രക്കാര്‍ നല്‍കിയ പണി!

Synopsis

നിയമങ്ങൾ പാലിക്കണമെന്ന് പറയുന്ന പൊലീസുകാര്‍ തന്നെ ആ നിയമങ്ങള്‍ ലംഘിച്ചാലോ. അത്തരത്തിലൊരു സംഭവമാണ് കഴിഞ്ഞ ദിവസം ഉത്തര്‍പ്രദേശില്‍ നടന്നത്. മൂന്ന് പൊലീസുകാര്‍ പരസ്യമായി ട്രാഫിക് നിയമങ്ങള്‍ ലംഘിക്കുന്ന ദൃശ്യങ്ങളാണ്  സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ചാ വിഷയം. ഹെല്‍മറ്റ് ധരിക്കാതെ മൂന്നു പൊലീസുകാര്‍ ഒരു ബൈക്കില്‍ യാത്ര ചെയ്യുന്നതിന്റെ വീഡിയോയാണ് വൈറലായിരിക്കുന്നത്.

ലഖ്നൗ: നിയമങ്ങൾ പാലിക്കണമെന്ന് പറയുന്ന പൊലീസുകാര്‍ തന്നെ ആ നിയമങ്ങള്‍ ലംഘിച്ചാലോ. അത്തരത്തിലൊരു സംഭവമാണ് കഴിഞ്ഞ ദിവസം ഉത്തര്‍പ്രദേശില്‍ നടന്നത്. മൂന്ന് പൊലീസുകാര്‍ പരസ്യമായി ട്രാഫിക് നിയമങ്ങള്‍ ലംഘിക്കുന്ന ദൃശ്യങ്ങളാണ്  സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ചാ വിഷയം. ഹെല്‍മറ്റ് ധരിക്കാതെ മൂന്നു പൊലീസുകാര്‍ ഒരു ബൈക്കില്‍ യാത്ര ചെയ്യുന്നതിന്റെ വീഡിയോയാണ് വൈറലായിരിക്കുന്നത്.

സംഭവം വിവാദമായത്തോടെ മൂന്ന് പേര്‍ക്കുമെതിരെ എഫ്ഐആര്‍ രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. അനുരാഗ് സിങ്, മുരളിലാൽ വർമ, കുൻവർ ആനന്ദ എന്നിവരാണ് ദൃശ്യങ്ങളില്‍ ഉള്ളതെന്ന് തിരിച്ചറിഞ്ഞിട്ടുണ്ട്. എട്ട് സെക്കന്റ് ദൈര്‍ഘ്യമുള്ള വീഡിയോ ബൈക്കിന്റെ തൊട്ടു പിന്നാലെ വന്ന കാറിലെ യാത്രക്കാരാണ് പകര്‍ത്തിയത്. 

തങ്ങളുടെ ദൃശ്യം പകർത്തുന്നത് കണ്ട പൊലീസുകാര്‍ യാത്രക്കാരെ അസഭ്യം പറയുന്നതും വീഡിയോയില്‍ കാണാം. നിയമം പാലിക്കേണ്ടത് ജനങ്ങളല്ലെയെന്നും പൊലീസുകാര്‍ക്ക് എന്തുമാകാമല്ലോയെന്നുമാണ് വീഡിയോക്ക് താഴെ വന്നിരിക്കുന്ന കമന്റുകൾ. അതേ സമയം മൂവരെയും മനസ്സിലായിട്ടുണ്ടെന്നും ഇവർക്കെതിരെ കര്‍ശനമായ നടപടികള്‍ തന്നെ ഉണ്ടാകുമെന്നും ട്രാഫിക് എഎസ്പി ആര്‍ എസ് നിം പറഞ്ഞു.

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

click me!

Recommended Stories

ഉന്നാവ് ബലാത്സംഗ കേസ്; സിബിഐ സമര്‍പ്പിച്ച അപ്പീൽ തിങ്കളാഴ്ച സുപ്രീം കോടതിയിൽ അടിയന്തര വാദം
'വസ്തുത അറിയാതെ സംസാരിക്കരുത്'; പിണറായി വിജയന് മറുപടി നൽകി ഡി.കെ. ശിവകുമാർ