മെട്രോ സ്റ്റേഷന്‍ ലിഫ്റ്റിലെ കമിതാക്കളുടെ സ്വകാര്യ നിമിഷങ്ങളുടെ വീഡിയോ ചോര്‍ന്നു; അന്വേഷണം ആരംഭിച്ചു

By Web TeamFirst Published Feb 8, 2019, 8:24 PM IST
Highlights

വീഡിയോകള്‍ ഹെെദരാബാദ് മെട്രോ റെയില്‍ ലിമിറ്റഡിന്‍റെ സ്റ്റേഷനുകളിലേതാണെന്ന് ഔദ്യോഗികമായി സ്ഥിരീകരിച്ചിട്ടുണ്ട്. ലിഫ്റ്റുകളിലെല്ലാം സിസിടിവി ക്യാമറകള്‍ സ്ഥിപിച്ചിട്ടുണ്ട്. പുറത്തായ രണ്ട് വീഡിയോകളില്‍ സിസിടിവി ഉണ്ടെന്ന് അറിയാതെയാണ് കമിതാക്കള്‍ പെരുമാറുന്നത്

ഹെെദരാബാദ്: ഹെെദരാബാദ് മെട്രോ സ്റ്റേഷന്‍ ലിഫ്റ്റിലെ കമിതാക്കളുടെ സ്വകാര്യ നിമിഷങ്ങളുടെ വീഡിയോ ചോര്‍ന്ന വിഷയത്തില്‍ അന്വേഷണം പ്രഖ്യാപിച്ചു. മെട്രോ സ്റ്റേഷനിലെ ലിഫ്റ്റിനുള്ളിലെ സിസിടിവി ദൃശ്യങ്ങളാണ് ചോര്‍ന്നത്. കമിതാക്കളുടെ മൂന്നോളം വീഡിയോകള്‍ മെട്രോ റെയില്‍ ലിമിറ്റഡിന്‍റെ കണ്‍ട്രോള്‍ റൂമില്‍ നിന്ന് എങ്ങനെയാണ് ചോര്‍ന്നതെന്നാണ് ഇപ്പോള്‍ അന്വേഷണം നടക്കുന്നത്.

വീഡിയോകള്‍ ഹെെദരാബാദ് മെട്രോ റെയില്‍ ലിമിറ്റഡിന്‍റെ സ്റ്റേഷനുകളിലേതാണെന്ന് ഔദ്യോഗികമായി സ്ഥിരീകരിച്ചിട്ടുണ്ട്. ലിഫ്റ്റുകളിലെല്ലാം സിസിടിവി ക്യാമറകള്‍ സ്ഥിപിച്ചിട്ടുണ്ട്. പുറത്തായ രണ്ട് വീഡിയോകളില്‍ സിസിടിവി ഉണ്ടെന്ന് അറിയാതെയാണ് കമിതാക്കള്‍ പെരുമാറുന്നത്.

പ്രധാനമായും  പ്രായമായവര്‍ക്കും ഭിന്നശേഷിയുള്ളവര്‍ക്കും വേണ്ടിയാണ് സ്റ്റേഷനുകളില്‍ ലിഫ്റ്റുകള്‍ സ്ഥാപിച്ചിരിക്കുന്നത്. നേരത്തെയും രാജ്യത്തെ വിവിധ മെട്രോ സ്റ്റേഷനകളില്‍ കമിതാക്കളുടെ സ്വകാര്യ നിമിഷങ്ങളുടെ വീഡിയോ പുറത്തായിട്ടുണ്ട്. ദില്ലിയില്‍ മെട്രോയുടെ സുരക്ഷാ ചുമതലയുള്ള സിഐഎസ്എഫ് സിസിടിവി ദൃശ്യങ്ങള്‍ എത്തുന്ന കണ്‍ട്രോള്‍ റൂമില്‍ മറ്റ് ഏജന്‍സികള്‍ക്ക് പ്രവേശനം അനുവദിക്കാറില്ല. 

click me!