
അനധികൃത സ്വത്ത് സമ്പാദനക്കേസ് അന്വേഷിക്കുന്ന വിജിലന്‍സ് സംഘമാണ് പരിശോധനയ്‌ക്കെത്തിയത്. ഫ്‌ളാറ്റിന്റെ വിസ്തീര്‍ണ്ണമളക്കുകയും മറ്റ് വിവരങ്ങള്‍ ശേഖരിക്കാനുമായാണ് സംഘമെത്തിയത്. പരിശോധന സമയത്ത് കെ എം എബ്രഹാമിന്റെ ഭാര്യ മാത്രമാണ് വീട്ടിലുണ്ടായിരുന്നത്.
പരിശോധനക്കെതിരെ അദ്ദേഹം മുഖ്യമന്ത്രിക്ക് പരാതി നല്‍കിയതായാണ് സൂചന. വിജിലന്‍സ് ഡയറക്ടര്‍ ജേക്കബ് തോമസ് തുറമുഖ ഡയറക്ടറായിരിക്കേ നടന്ന സാമ്പത്തിക ക്രമക്കേടുകളെക്കുറിച്ചുള്ള ധനകാര്യ വകുപ്പിന്റെ പരിശോധന റിപ്പോര്‍ട്ട് സമര്‍പ്പിച്ചത് കെ എം എബ്രഹാം ആയിരുന്നു.
ഹൈക്കോടതിയിലെ ജേക്കബ് തോമസിനെതിരായ ഹര്‍ജിയിലെ സിബിഐ നിലപാടിന് പിന്നില്‍ ഐഎഎസ് ഉദ്യോഗസ്ഥരാണെന്ന ആരോപണങ്ങള്‍ക്കിടെയാണ് മുതിര്‍ന്ന ഐഎഎസ് ഉദ്യോഗസ്ഥന്റെ വീട്ടില്‍ പരിശോധന നടക്കുന്നത്. അനധികൃത സ്വത്ത് സമ്പാദനത്തെക്കുറിച്ചുള്ള
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam