വിജയ മല്യയ്ക്ക് ബ്രിട്ടനില്‍ സമ്മതിദാനാവകാശം

By Web DeskFirst Published Apr 25, 2016, 12:41 PM IST
Highlights

ലണ്ടന്‍: വിവാദ വ്യവസായി വിജയ് മല്യയ്ക്ക് ബ്രിട്ടനില്‍ സമ്മതിദാനാവകാശം 9400 കോടി രൂപയുടെ വായ്പ കുടിശ്ശിക നിലനില്‍ക്കെ ബ്രിട്ടനിലേക്ക് രക്ഷപ്പെട്ട മല്യയുടെ പേര് ബ്രിട്ടനിലെ വോട്ടേഴ്‌സി ലിസ്റ്റില്‍ ഉള്ളതായി ബ്രിട്ടനിലെ സണ്‍ഡേ ടൈംസ് ആണ് റിപ്പോര്‍ട്ട് ചെയ്തത്. 199ട മുതല്‍ താന്‍ ബ്രിട്ടീഷ് പൗരനാണെന്ന് മുന്‍ രാജ്യസഭാ എം.പി കൂടിയായ മല്യ പത്രത്തിനോട് പറഞ്ഞു. 

വിജയ് മല്യയുടെ പേരില്‍ 9400 കോടി രൂപയുടെ വായ്പ സംബന്ധമായി  ഇന്‍ഡ്യയില്‍ കേസുകള്‍ നിലനില്‍ക്കയാണ് ബ്രിട്ടനിലെ വോട്ടര്‍ പട്ടികയില്‍ മല്യ പ്രത്യക്ഷപെട്ടിരിക്കുന്നത്. വിമാന കമ്പനി ഈട് വെച്ചായിരുന്നു ബാങ്ക് വായ്പ എടുത്തിരുന്നത്. ഹെര്‍ട്ട് ഫോര്‍ട്ടഡ് ഷെയര്‍ലെ സ്ഥിരം താമസക്കാരനായാണ് ശനിയാഴ്ച ഒരു മാധ്യമം റിപ്പോര്‍ട്ട് ചെയ്തിരുന്നത്.   

ലണ്ടനിലെ ഹെര്‍ട് ഫോര്‍ഡ്ഷയറിലെ തെവിന്‍ ഗ്രാമത്തിലുള്ള കോടിക്കണക്കിന് പൗണ്ട് വിലയുള്ള ലേഡിവാക്ക് എന്ന ബംഗ്ലാവിലാണ് വിജയ് മല്യയുടെ താമസം. തന്റെ ഔദ്യോഗിക മേല്‍വിലാസം ഇതു തന്നെയാണെന്നും ഇതു സംബന്ധിച്ചു വിവരം  ഇന്‍ഡ്യന്‍ അധികൃതരെ അറിയിച്ചിട്ടുണ്ടെന്നും വിജയ മല്യ പത്രത്തിന് നല്‍കിയ അഭിമുഖത്തില്‍ വെളിപ്പെടുത്തി. 11.5 മില്ല്യണ്‍ പൗണ്ട് വില വരുന്ന മാളിക മുന്‍ ബ്രിട്ടീഷ് ഫോര്‍മുല വണ്‍ ചാമ്പ്യന്‍ ലൂയിസ് ഹാമില്‍ട്ടണ്‍ന്റെ പിതാവിന്റെ ഉടമസ്ഥതയിലായിരുന്നു. ലേഡി വാക്ക് ബംഗ്ലാവ് വാങ്ങിയത് തികച്ചും നിയമപരമായിട്ടാണെന്നും ഇതിനുള്ള രേഖകള്‍ കൈയിലുണ്ടെന്നും മല്യ പറഞ്ഞു.  

മല്ല്യ ഇന്‍ഡ്യ വിടുന്നത് മാര്‍ച്ച് രണ്ടിനാണ്.  മാര്‍ച്ച് 10 മുതല്‍ ഏപ്രില്‍ 2 വരെ മൂന്നു തവണ എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ്  മല്ല്യയോട് ഹാജരാകാന്‍ ആവശ്യപ്പെട്ടിരുന്നു. ഇതിനിടെയാണ് മല്യ സ്ഥലം വിട്ടത്. 

click me!