രാജ്യം വിടുന്നതിന് മുന്‍പ് അരുണ്‍ ജയ്റ്റ്‍ലിയെ കണ്ടിരുന്നു; വെളിപ്പെടുത്തലുമായി വിജയ് മല്യ

Published : Sep 12, 2018, 06:38 PM ISTUpdated : Sep 19, 2018, 09:24 AM IST
രാജ്യം വിടുന്നതിന് മുന്‍പ് അരുണ്‍ ജയ്റ്റ്‍ലിയെ കണ്ടിരുന്നു; വെളിപ്പെടുത്തലുമായി വിജയ് മല്യ

Synopsis

ബിജെപി കേന്ദ്ര നേതൃത്വത്തിനെതിരെ വെളിപ്പെടുത്തലുമായി വിജയ് മല്യ. രാജ്യം വിടുന്നതിന് മുന്‍പ് കേന്ദ്രധനമന്ത്രി അരുണ്‍ ജയ്റ്റ്‍ലിയെ കണ്ടിരുന്നുവെന്ന് വിജയ് മല്യ വെളിപ്പെടുത്തി.

ദില്ലി: ബിജെപി കേന്ദ്ര നേതൃത്വത്തിനെതിരെ വെളിപ്പെടുത്തലുമായി വിജയ് മല്യ. രാജ്യം വിടുന്നതിന് മുന്‍പ് കേന്ദ്രധനമന്ത്രി അരുണ്‍ ജയ്റ്റ്‍ലിയെ കണ്ടിരുന്നുവെന്ന് വിജയ് മല്യ വെളിപ്പെടുത്തി. ലണ്ടനിലെ വെസ്റ്റ്മിനിസ്റ്റര്‍ മജിസ്ട്രേറ്റ് കോടതിക്ക് പുറത്ത് മാധ്യമ പ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു വിജയ് മല്യ. 

നേരത്തെ ലണ്ടനില്‍ വച്ച് രാജ്യം വിടുന്നതിന് മുന്‍പ് മല്യ ബിജെപി നേതാക്കളെ കണ്ടിരുന്നുവെന്ന് കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി ആരോപിച്ചിരുന്നു. ഇന്ത്യന്‍ ബാങ്കുകളെ പറ്റിച്ച് രാജ്യ വിടുന്ന വ്യവസായികള്‍ക്ക് അനുകൂല നിലപാടാണ് മോദി സര്‍ക്കാര്‍ സ്വീകരിക്കുന്നതെന്ന് രാഹുല്‍ ഗാന്ധി ആരോപിച്ചിരുന്നു. 

ജയിലിലെ അസൗകര്യങ്ങള്‍ ചൂണ്ടിക്കാണിച്ച് ലണ്ടനില്‍ തുടരുകയാണ് വിജയ് മല്യ. യൂറോപ്പിലെ മനുഷ്യാവകാശ കമ്മീഷന്‍ നിര്‍ദേശിക്കുന്ന മാനദണ്ഡങ്ങള്‍ മല്യയെ താമസിപ്പിക്കാന്‍ പോകുന്ന ജയിലില്‍ ഉണ്ടോയെന്ന കാര്യത്തില്‍ കോടതിയില്‍ ചര്‍ച്ചകള്‍ നടക്കുന്ന സാഹചര്യത്തിലാണ് മല്യ നിര്‍ണായക വെളിപ്പെടുത്തല്‍ നടത്തിയിരിക്കുന്നത്. 

ലണ്ടന്‍ കോടതിക്ക് മല്യയെ താമസിപ്പിക്കാന്‍ ഉദ്ദേശിക്കുന്ന മുംബൈയിലെ ആര്‍തര്‍ റോഡ് ജയിലിന്റെ ബാരക്ക് 12 ന്റെ സകര്യങ്ങള്‍ സിബിഐ ഫയല്‍ ചെയ്ത വീഡിയോയില്‍ വിശദമാക്കുന്നുണ്ട്. 
 

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

click me!

Recommended Stories

ഇതെന്ത് യന്ത്രമെന്ന് ചോദ്യം, മനുഷ്യരെ മൊബൈലിൽ സ്കാൻ ചെയ്ത് പൗരത്വം പരിശോധിക്കുന്ന പൊലീസ്, ബിഹാറുകാരനെ ബംഗ്ലാദേശിയാക്കി!
പുകവലിക്ക് വലിയ 'വില' കൊടുക്കേണ്ടി വരും, ഒരു സിഗരറ്റിന് 5 രൂപ വരെ കൂടിയേക്കും, പാൻ മസാലയും പൊള്ളും