കള്ളനെ പിടിക്കാന്‍ പോയ പൊലീസുകാരെ നാട്ടുകാര്‍ മര്‍ദ്ദിച്ച് മുറിയില്‍ പൂട്ടിയിട്ടു

Published : Sep 06, 2018, 09:16 AM ISTUpdated : Sep 10, 2018, 05:12 AM IST
കള്ളനെ പിടിക്കാന്‍ പോയ പൊലീസുകാരെ നാട്ടുകാര്‍ മര്‍ദ്ദിച്ച് മുറിയില്‍ പൂട്ടിയിട്ടു

Synopsis

മോഷ്ടാക്കളെ പിടികൂടാന്‍ പോയ അന്വേഷണസംഘത്തെ നാട്ടുകാര്‍ മര്‍ദ്ദിച്ച് അവശരാക്കി മുറിയില്‍ കെട്ടിയിട്ടു. മോഷ്ടാവിനെ അറസ്റ്റ് ചെയ്യാന്‍ ശ്രമിച്ച അന്വേഷണ സംഘത്തിന്റെ നടപടിയാണ് നാട്ടുകാരെ പ്രകോപിപ്പിച്ചത്.

അജ്മീര്‍: മോഷ്ടാക്കളെ പിടികൂടാന്‍ പോയ അന്വേഷണസംഘത്തെ നാട്ടുകാര്‍ മര്‍ദ്ദിച്ച് അവശരാക്കി മുറിയില്‍ കെട്ടിയിട്ടു. മോഷ്ടാവിനെ അറസ്റ്റ് ചെയ്യാന്‍ ശ്രമിച്ച അന്വേഷണ സംഘത്തിന്റെ നടപടിയാണ് നാട്ടുകാരെ പ്രകോപിപ്പിച്ചത്. മോഷ്ടിക്കുകയും മറ്റുള്ളവര്‍ മോഷ്ടിച്ച വസ്തുക്കള്‍ വില്‍ക്കാന്‍ സഹായിക്കുകയും ചെയ്യുന്നയാളെ കണ്ടെത്തിയ അന്വേഷണ സംഘത്തിന് രാജസ്ഥാനിലെ തിരുട്ടുഗ്രാമത്തില്‍ നേരിടേണ്ടി വന്നത് ക്രൂര പീഡനം. മുംബൈയില്‍ നിന്നുള്ള അന്വേഷണ സംഘമാണ് ക്രൂരമര്‍ദ്ദനത്തിന് വിധേയരായത്. 

സംഭവത്തില്‍ നാട്ടുകാരായ 70 പേര്‍ക്കെതിരെ പൊലീസ് കേസെടുത്തു. ബക്രീദ് ആഘോഷങ്ങള്‍ക്കിടെ വ്യാപാരിയില്‍ നിന്ന് ഏഴ് ലക്ഷം രൂപ കവര്‍ന്നയാളെ തിരക്കിയാണ് അന്വേഷണ സംഘം തിരുട്ടു ഗ്രാമത്തില്‍ എത്തിയത്. രാജസ്ഥാനിലെ അജ്മീറിലുള്ള കുച്ചില്‍ ഗ്രാമത്തില്‍ വച്ചാണ് സംഭവം. മന്‍സൂര്‍ അലി എന്നയാളാണ് മോഷണത്തിന് പിന്നിലെന്ന് പൊലീസ് അന്വേഷണത്തില്‍ കണ്ടെത്തിയിരുന്നു. 

പ്രാദേശിക പൊലീസ് ഉദ്യോഗസ്ഥരുമായി ഗ്രാമത്തില്‍ എത്തിയ സംഘം മന്‍സൂര്‍ അലിയുടെ വീട് കണ്ടെത്തിയിരുന്നു. പരിസരത്തുണ്ടായിരുന്നവരെ ചോദ്യം ചെയ്തതിന് പിന്നാലെ നാട്ടുകാര്‍ സംഘടിച്ചെത്തുകയായിരുന്നു. അവശരായ പൊലീസുകാരെ നാട്ടുകാര്‍ മുറിയിലിട്ട് പൂട്ടി. മണിക്കൂറുകള്‍ക്ക് ശേഷം ഗാന്ധി നഗറില്‍ നിന്നെത്തിയ പൊലീസുകാരുടെ സംഘമാണ് ഇവരെ മോചിപ്പിച്ചത്. 
 

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

click me!

Recommended Stories

'ഇന്ത്യയുടെ തലസ്ഥാനം ബെംഗളൂരു ആവണം', പറയുന്നത് ഡൽഹിക്കാരിയായ യുവതി, പിന്നാലെ സോഷ്യൽ മീഡിയ, വീഡിയോ
തലങ്ങും വിലങ്ങും അടിയേറ്റിട്ടും പിൻവാങ്ങിയില്ല, വനംവകുപ്പ് ഉദ്യോഗസ്ഥനെ ക്രൂരമായി ആക്രമിക്കുന്ന കാട്ടുപന്നി, വീഡിയോ