തൻ്റെ വാഹനത്തിൽ സൂക്ഷിച്ചിരുന്ന ടിക്കറ്റ് അബദ്ധത്തിൽ ആന്ധ്ര സ്വദേശിയുടെ കൈയിൽ എത്തുകയായിരുന്നു എന്ന് കാണിച്ചാണ് സജിമോൻ കോടതിയെ സമീപിച്ചത്.

കൊച്ചി: 20 കോടിയുടെ ക്രിസ്മസ് പുതുവത്സര ബമ്പർ സമ്മാനത്തിന് അവകാശമുന്നയിച്ച് പിറവം പാഴൂർ സ്വദേശി നൽകിയ ഹർജിയിൽ നടപടിയെടുത്ത് ഹൈക്കോടതി. പിറവം പാഴൂർ സ്വദേശി കെ.കെ. സജിമോൻ്റെ ഹർജിയിലാണ് നടപടി. സമ്മാനം വിതരണം ചെയ്യുന്നത് തടഞ്ഞ് ഹൈക്കോടതി ലോട്ടറി വകുപ്പിന് നോട്ടീസയച്ചു. ഒന്നാം സമ്മാനം ലഭിച്ചത് താൻ എടുത്ത ടിക്കറ്റിന് എന്ന് ചൂണ്ടിക്കാണിച്ചാണ് പിറവം സ്വദേശി ഹൈകോടതിയെ സമീപിച്ചത്. തൻ്റെ വാഹനത്തിൽ സൂക്ഷിച്ചിരുന്ന ടിക്കറ്റ് അബദ്ധത്തിൽ ആന്ധ്ര സ്വദേശിയുടെ കൈയിൽ എത്തുകയായിരുന്നു എന്ന് കാണിച്ചാണ് സജിമോൻ കോടതിയെ സമീപിച്ചത്.

Add Asianetnews as a Preferred SourcegooglePreferred

ട്രാവൽ സർവീസ് നടത്തുന്ന റിട്ടയേര്‍ഡ് എസ്ഐ ആയ സജിമോൻ, സജിമോന്റെ വണ്ടിയിൽ ശബരിമലയ്ക്ക് പോയ വിശാഖപട്ടണം സ്വദേശികളായ അയ്യപ്പന്മാർ വണ്ടിയിൽ നെയ്‌പാത്രം മറന്നുവെച്ചിരുന്നു. താൻ വാങ്ങിയ ടിക്കറ്റ് ഈ നെയ്പാത്രത്തിനടിയിൽ സൂക്ഷിച്ചിരുന്നെന്നും പിന്നീട് വിശാഖപട്ടണം സ്വദേശികൾ ആവശ്യപ്പെട്ട പ്രകാരം, നെയ്‌പാത്രം കൊറിയർ ചെയ്തു കൊടുത്തപ്പോൾ അതിനൊപ്പം ടിക്കറ്റും അറിയാതെ അയച്ചുവെന്നാണ് പരാതി. എന്നാൽ പാത്രം വിശാഖ പട്ടണത്ത് എത്തിയെന്നും ടിക്കറ്റ് കൊറിയർ സ്ഥാപത്തിൽ നിന്ന് നഷ്ടമായി എന്നും സജിമോൻ പറയുന്നു. അതിനിടയിൽ ആണ് ലോട്ടറി അടിച്ചെന്ന് ചൂണ്ടികാട്ടി മറ്റൊരാൾ ലോട്ടറി വകുപ്പിനെ സമീപിച്ചത്. ആരെന്നു വ്യക്തമല്ല. ഇതോടെയാണ് സജിമോൻ ഹൈക്കോടതിയെ സമീപിച്ചു.