23 വയസ്സുള്ള പെണ്ണിന്‍റെ തന്തയാണ് ഞാന്‍ -വൈറലായി ഒരു അച്ഛന്‍റെ കുറിപ്പ്

Vipin Panappuzha |  
Published : Jun 01, 2018, 08:47 AM ISTUpdated : Jun 29, 2018, 04:22 PM IST
23 വയസ്സുള്ള പെണ്ണിന്‍റെ തന്തയാണ് ഞാന്‍ -വൈറലായി ഒരു അച്ഛന്‍റെ കുറിപ്പ്

Synopsis

ദുരഭിമാന കൊല എന്ന അവസ്ഥയില്‍ കേരളം എത്തിനില്‍ക്കുമ്പോള്‍ പ്രസാദ് കെജി എന്ന പിതാവ് തന്‍റെ 23 മകള്‍ക്ക് എഴുതിയ കുറിച്ച് ശ്രദ്ധേയമാവുകയാണ്

ഒരു അച്ഛന്‍ മകള്‍ക്ക് എഴുതിയ ഫേസ്ബുക്ക് കുറിപ്പ് ശ്രദ്ധേയമാകുന്നു. ദുരഭിമാന കൊല എന്ന അവസ്ഥയില്‍ കേരളം എത്തിനില്‍ക്കുമ്പോള്‍ പ്രസാദ് കെജി എന്ന പിതാവ് തന്‍റെ 23 മകള്‍ക്ക് എഴുതിയ കുറിച്ച് ശ്രദ്ധേയമാവുകയാണ്. മകള്‍ക്ക്, ഇഷ്ടമുള്ള പങ്കാളിയെ തെരഞ്ഞെടുക്കാനുള്ള സ്വാതന്ത്ര്യമല്ല താന്‍ നല്‍കുന്നതെന്നും അത് അവളുടെ അവകാശമാണെന്നും വ്യക്തമാക്കിയിരിക്കുകയാണ് പ്രസാദ് കെജി എന്ന പിതാവ്. 

പ്രസാദിന്‍റെ ഫേസ്ബുക്ക് പോസ്റ്റ് വായിക്കാം...

23 വയസ്സുള്ള പെണ്ണിന്‍റെ തന്തയാണ് ഞാന്‍. ധൈര്യത്തോടെ പറയുന്നു. യോജിച്ച പങ്കാളിയെ തെരഞ്ഞെടുക്കാന്‍ ഞാനവള്‍ക്ക് സ്വാതന്ത്ര്യം കൊടുത്തിട്ടില്ല. പകരം അതവളുടെ അവകാശമാണ്. തെറ്റുപറ്റാന്‍ ഇടയുണ്ടെന്ന് തോന്നുന്ന പക്ഷം അഭിപ്രായമാരായാന്‍ അവളാണെനിക്ക് സ്വാതന്ത്ര്യം തരേണ്ടത്. തന്നില്ലെങ്കിലും വിരോധമില്ല. ഒരു കാര്യത്തില്‍ മാത്രമാണ് ഞാനവളോട് അപേക്ഷിക്കുന്നത് .സ്വയംപര്യാപ്ത നേടാന്‍. അതിനുള്ള സഹായം ചെയ്തുകൊടുക്കല്‍ ഒരു പിതൃ നിര്‍വഹണമാണ്. ഞാനതു ചെയ്യാന്‍ ബാധ്യത പേറുന്ന - മകള്‍ സ്‌നേഹി.

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

click me!

Recommended Stories

കോഴ ഇടപാട്: പ്രതിരോധ മന്ത്രാലയത്തിലെ ഉദ്യോ​ഗസ്ഥനടക്കം 2 പേരെ അറസ്റ്റ് ചെയ്ത് സിബിഐ: 3 ലക്ഷം രൂപ പിടികൂടി
ഇറാനെതിരെ പുതിയ ആക്രമണത്തിന് കോപ്പുകൂട്ടി ഇസ്രയേൽ? ട്രംപുമായി നെതന്യാഹുവിന്‍റെ നിർണായക കൂടിക്കാഴ്ച, ആക്രമണ പദ്ധതി വിവരിക്കാനെന്ന് റിപ്പോർട്ട്