പി വി സിന്ധുവിനെ വിവാഹം കഴിക്കണം, ഇല്ലെങ്കില്‍ തട്ടിക്കൊണ്ടുപോകും; പരാതിക്കാരനെ കണ്ട് ഞെട്ടി കളക്ടര്‍

Published : Sep 17, 2019, 04:48 PM ISTUpdated : Sep 17, 2019, 04:51 PM IST
പി വി സിന്ധുവിനെ വിവാഹം കഴിക്കണം, ഇല്ലെങ്കില്‍ തട്ടിക്കൊണ്ടുപോകും; പരാതിക്കാരനെ കണ്ട് ഞെട്ടി കളക്ടര്‍

Synopsis

സിന്ധുവിന്‍റെ കരിയര്‍ ഗ്രാഫില്‍ ആകൃഷ്ടനായിട്ടാണ് മലൈസ്വാമി വിവാഹ ആവശ്യവുമായി എത്തിയത്. 

ചെന്നൈ: വിചിത്രമായ പരാതിയുമായി എത്തിയ ഒരാളെക്കണ്ട ഞെട്ടലില്‍ തമിഴ്നാട്ടിലെ രാമനാഥപുരം കളക്ടര്‍. ചൊവ്വാഴ്ചയാണ് പരാതിക്കാരന്‍ കളക്ടറുടെയടുത്ത് പരാതിയുമായെത്തിയത്. ലോക ബാഡ്മിന്‍റണ്‍ ചാമ്പ്യന്‍ പി വി സിന്ധുവിനെ വിവാഹം കഴിക്കണം. ഇതായിരുന്നു അയാളുടെ ആവശ്യം. പരാതിക്കാരന്‍റെ പ്രായമാകട്ടെ 70 വയസ്സ്!. വിവാഹം ചെയ്തു തന്നില്ലെങ്കില്‍ തട്ടിക്കൊണ്ടുപോകുമെന്ന് ഭീഷണിപ്പെടുത്തുകയും ചെയ്തു.

രാമനാഥപുരം സ്വദേശി മലൈസ്വാമിയാണ് വിചിത്ര പരാതിയുമായി കളക്ടറെ സമീപിച്ചത്. എല്ലാ മാസത്തിലും പൊതുപരാതി സ്വീകരിക്കുന്ന പരിപാടിയിലായിരുന്നു മലൈസ്വാമി എത്തിയത്. തനിക്ക് 70 വയസ്സായിട്ടില്ലെന്നും 16 വയസ്സേയുള്ളൂവെന്നും അദ്ദേഹം അവകാശപ്പെട്ടു. സിന്ധുവിന്‍റെ കരിയര്‍ ഗ്രാഫില്‍ ആകൃഷ്ടനായിട്ടാണ് മലൈസ്വാമി വിവാഹ ആവശ്യവുമായി എത്തിയത്. 

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Viral News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Latest Malayalam News എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

click me!

Recommended Stories

അടുക്കള ജോലിക്കിടെ വിളിച്ചിറക്കി വീട്ടുടമയുടെ സർപ്രൈസ്, സന്തോഷം കൊണ്ട് കെട്ടിപ്പിടിച്ച് കരഞ്ഞ് വീട്ടുജോലിക്കാരി, 28 ലക്ഷത്തിലധികം കാഴ്ചക്കാര്‍
പുലിവാൽ കല്യാണത്തിലെ പ്രശസ്ത രം​ഗത്തിന്റെ ഒറിജിനൽ സംഭവം, താലികെട്ടിന് ഒരുങ്ങിയ വധുവിന്റെ മുന്നിൽ രണ്ട് വരന്മാർ, പിന്നാലെ സംഘർഷം