
കൊച്ചി : പത്ത് ദിവസം മാത്രം പ്രായമുള്ള കുഞ്ഞുമായി എറണാകുളം ബോട്ട് ജെട്ടിയില്‍ കണ്ട കൗമരക്കാരനെ നാട്ടുകാര്‍ തടഞ്ഞുവച്ച് പൊലീസില്‍ അറിയിച്ചപ്പോള്‍ പുറത്ത് എത്തിയത് അത്ഭുതപ്പെടുത്തുന്ന സംഭവങ്ങള്‍. കഴിഞ്ഞ ദിവസമാണ് സംഭവങ്ങള്‍ നടക്കുന്നത്. എറണാകുളം ബോട്ട് ജെട്ടിയില്‍ കഴിഞ്ഞ ദിവസം രാവിലെ 11നായിരുന്നു സംഭവം. ബോട്ട് ജെട്ടി ബസ് സ്റ്റോപ്പിലെത്തിയ കൗമാരക്കാരന്‍റെ കയ്യില്‍ 10 ദിവസം പോലും പ്രായമാകാത്ത പിഞ്ചു കുഞ്ഞിനെ കണ്ടതോടെ കുട്ടികളെ തട്ടിക്കൊണ്ടുപോകുന്ന ആളാണെന്ന് തെറ്റിദ്ധരിച്ച് ആളുകള്‍ കൗമരക്കാരനെ തടഞ്ഞുവച്ച് പൊലീസിനെ വിവരം അറിയിച്ചു.
മാതാപിതാക്കള്‍ ഇല്ലാത്ത കുഞ്ഞും, കൗമരക്കാരന്‍റെ പരുങ്ങലുമാണ് ഇതിലേക്ക് നാട്ടുകാരനെ നയിച്ചത്. നാട്ടുകാര്‍ ചോദ്യം ചെയ്‌തെങ്കിലും ഒന്നും വിട്ടുപറഞ്ഞില്ല പയ്യന്‍. പരസ്പര വിരുദ്ധമായി സംസാരിച്ചതോടെ പ്രശ്‌നം റോഡില്‍ ഡ്യൂട്ടിയിലുണ്ടായിരുന്ന പൊലീസുദ്യോഗസ്ഥന്‍റെ മുന്നിലെത്തി. അവസാനം പൊലീസ് ചോദിച്ചപ്പോള്‍ പയ്യന്‍ പറഞ്ഞത് ഇങ്ങനെ. തന്‍റെ ജ്യേഷ്ഠനാണ് കുട്ടിയുടെ അച്ഛന്‍. കുട്ടിയുടെ അച്ഛനും അമ്മയും തലേന്നു രാത്രി ഒരാവശ്യത്തിനു കോട്ടയത്തേക്കു പോയതാണെന്നും, താനും കോട്ടയത്തേക്കു പോവുകയാണെന്നും പറഞ്ഞു. കോട്ടയം പോകാന്‍ എന്താണ് എറണാകുളം ബോട്ട് ജെട്ടിയില്‍ എന്ന ചോദ്യത്തിന് എന്നാല്‍ കൗമരക്കാരന് ഉത്തരം ഉണ്ടായിരുന്നില്ല.
തുടര്‍ന്ന് പിങ്ക് പൊലീസ് സംഘമെത്തി കുട്ടിയെയും കൗമാരക്കാരനെയും ഏറ്റെടുത്തു. ഇവരെ എറണാകുളം സെന്‍ട്രല്‍ സ്റ്റേഷനില്‍ എത്തിച്ചു. പയ്യന്‍റെ കയ്യില്‍ നിന്നും കുഞ്ഞിന്‍റെ മാതാപിതാക്കളുടെ നമ്പര്‍ വാങ്ങി ഇവരോട് പൊലീസ് സ്റ്റേഷനില്‍ ഹാജറാകുവാന്‍ പൊലീസ് അവശ്യപ്പെട്ടു. ഇവര്‍ വൈകിട്ടോടെ സെന്‍ട്രല്‍ സ്റ്റഷനിലെത്തിയതോടെയാണ് ട്വിസ്റ്റുകള്‍ ഏറെയുള്ള കഥ പുറത്തായത്.
സംഭവം ഇങ്ങനെ, കൗമാരക്കാരന്‍റെ പിതൃസഹോദര പുത്രനാണു കുഞ്ഞിന്‍റെ പിതാവ്. കൊച്ചിയിലെ ഐടി കമ്പനിയില്‍ ജോലി ചെയ്യുന്ന ഇയാളും കുട്ടിയുടെ അമ്മയും ഒന്നിച്ച് ലിവിംഗ് ടുഗതറായി ജീവിച്ചുവരുകയായിരുന്നു. കുട്ടിയുടെ അച്ഛന്റെയും അമ്മയുടെയും കല്യാണം ആയിരുന്നു ശനിയാഴ്ച കോട്ടയത്ത്. ഇവര്‍ക്ക് കുഞ്ഞുണ്ടായത് വീട്ടിൽ അറിഞ്ഞിരുന്നില്ല .കല്യാണം ഏപ്രിലിൽ നടക്കേണ്ടതായിരുന്നു. അല്പം വൈകി പോയി. കല്യാണശേഷം കുഞ്ഞിന്റെ കാര്യം വീട്ടിൽ അറിയിക്കാം എന്നാണ് ഇവർ കരുതിയിരുന്നത്.
വിവാഹം വരെ കുഞ്ഞിനെ മാറ്റിനിര്‍ത്താനായി സഹോദരനെ ചുമതലയേല്‍പിച്ച് ഇരുവരും വിവാഹത്തിനായി നാട്ടിലേക്കു പോവുകയായിരുന്നു. വിവാഹം കഴിഞ്ഞാലുടന്‍ കുട്ടിയുമായി നാട്ടിലെത്താന്‍ അനുജന് നിര്‍ദേശവും നല്‍കി. എന്തായാലും ഇവരുടെ വിശദീകരണം ലഭിച്ചതോടെ പൊലീസ് കേസ് എടുക്കാതെ ഇവരെയും കുട്ടിയേയും കൗമരക്കാരനെയും വിട്ടയച്ചു.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Viral News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Latest Malayalam News എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam