റോഡിലിറങ്ങിയ പാമ്പിനെ നേരിട്ട് പൂച്ചകള്‍, വീഡിയോ പിടിച്ച് ബോളിവുഡ് താരം

Published : Sep 17, 2019, 09:11 AM ISTUpdated : Sep 17, 2019, 09:48 AM IST
റോഡിലിറങ്ങിയ പാമ്പിനെ നേരിട്ട് പൂച്ചകള്‍, വീഡിയോ പിടിച്ച് ബോളിവുഡ് താരം

Synopsis

പത്തി വിടര്‍ത്തി ഭയപ്പെടുത്തിയിട്ടും പൂച്ചകള്‍ പിന്മാറാതെ വന്നതോടെ പാമ്പ് പതിയെ തൊട്ടടുത്ത കുറ്റിക്കാട്ടിലേക്ക് പിന്മാറുകയായിരുന്നു. ഇതിനിടെ പാമ്പിനെ പിടിക്കാനും പൂച്ചകള്‍ ശ്രമിച്ചതോടെ പാമ്പ് ജീവനുംകൊണ്ട് രക്ഷപ്പെടാനുള്ള ശ്രമത്തിലായി

മുംബൈ: പട്ടാപ്പകല്‍ റോഡിലിറങ്ങിയ വിഷപ്പാമ്പിനെ തുരത്തി പൂച്ചകള്‍. നടപ്പാതയില്‍ ഇറങ്ങിയ മൂര്‍ഖന്‍ പാമ്പിനെയാണ് നാല് പൂച്ചകള്‍ വളഞ്ഞത്. പുതിയ ചിത്രത്തിന്‍റെ ഷൂട്ടിംഗിന് ഇറങ്ങിയ ബോളിവുഡ് താരം നീല്‍ നിതിനാണ് ദൃശ്യങ്ങള്‍ പകര്‍ത്തിയത്.

ഞായറാഴ്ചയാണ് സംഭവം നടന്നത്. പത്തി വിടര്‍ത്തി ഭയപ്പെടുത്തിയിട്ടും പൂച്ചകള്‍ പിന്മാറാതെ വന്നതോടെ പാമ്പ് പതിയെ തൊട്ടടുത്ത കുറ്റിക്കാട്ടിലേക്ക് പിന്മാറുകയായിരുന്നു. ഇതിനിടെ പാമ്പിനെ പിടിക്കാനും പൂച്ചകള്‍ ശ്രമിച്ചതോടെ പാമ്പ് ജീവനുംകൊണ്ട് രക്ഷപ്പെടാനുള്ള ശ്രമത്തിലായി.

"

ഇവിടെയും പൂച്ചകള്‍ കാവല്‍ തുടര്‍ന്നതോടെ മൃഗസംരക്ഷണ ഉദ്യോഗസ്ഥരെത്തിയാണ് പാമ്പിനെ രക്ഷിച്ചത്. ഇന്‍സ്റ്റഗ്രാമില്‍ നീല്‍ നിതിന്‍ മുകേഷ് പങ്ക് വച്ച ദൃശ്യങ്ങള്‍ കുറഞ്ഞ സമയത്തിനുള്ളില്‍ വൈറലായി. 

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Viral News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Latest Malayalam News എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

click me!

Recommended Stories

അടുക്കള ജോലിക്കിടെ വിളിച്ചിറക്കി വീട്ടുടമയുടെ സർപ്രൈസ്, സന്തോഷം കൊണ്ട് കെട്ടിപ്പിടിച്ച് കരഞ്ഞ് വീട്ടുജോലിക്കാരി, 28 ലക്ഷത്തിലധികം കാഴ്ചക്കാര്‍
പുലിവാൽ കല്യാണത്തിലെ പ്രശസ്ത രം​ഗത്തിന്റെ ഒറിജിനൽ സംഭവം, താലികെട്ടിന് ഒരുങ്ങിയ വധുവിന്റെ മുന്നിൽ രണ്ട് വരന്മാർ, പിന്നാലെ സംഘർഷം