
ഓക്ലാൻഡ്: ഭ്രാന്തൻ ചെമ്മരിയാടിന്റെ ആക്രമണത്തിൽ വൃദ്ധ ദമ്പതികൾക്ക് ദാരുണാന്ത്യമെന്ന് പൊലീസ്. ന്യൂസിലാന്റിലെ ഓക്ലാൻറിലെ പശ്ചിമ മേഖലയിലെ ഗ്രാമീണ മേഖലയിലാണ് സംഭവം. 80 വയസോളം പ്രായമുള്ള ദമ്പതികളെ അവരുടെ പാടശേഖരത്തിന് സമീപമാണ് മരിച്ച നിലയിൽ കണ്ടെത്തിയത്. വ്യാഴാഴ്ച രാവിലെയായിരുന്നു ഇത്. കുറച്ച് ദിവസങ്ങളായി മാതാപിതാക്കളുമായി ഫോണിൽ ബന്ധപ്പെടാൻ സാധ്യമാകാതെ വന്നതിന് പിന്നാലെ വിവരം അന്വേഷിക്കാനായി എത്തിയ മകനാണ് വൃദ്ധ ദമ്പതികളെ കൊല്ലപ്പെട്ട നിലയിൽ കണ്ടെത്തിയത്.
മകൻ നൽകിയ വിവരം അനുസരിച്ച് സംഭവ സ്ഥലം പരിശോധിച്ച പൊലീസാണ് അക്രമി ഭ്രാന്തൻ ചെമ്മരിയാടാണെന്ന് വിശദമാക്കിയത്. ദമ്പതികൾ പാടശേഖരത്തിന് അടുത്തെത്തിയ സമയത്ത് ഈ മേഖലയിൽ ചെമ്മരിയാട് ഉണ്ടായിരുന്നതായും പൊലീസ് വിശദമാക്കി. വൃദ്ധ ദമ്പതികളെ ആക്രമിച്ചെന്ന് നിരീക്ഷിക്കുന്ന ആൺ ചെമ്മരിയാടിനെ വെടിവച്ച് കൊന്നതായും ന്യൂസിലാൻറ് പൊലീസ് വിശദമാക്കി.
ഭ്രാന്തൻ ചെമ്മരിയാടിന്റെ ആക്രമണത്തിൽ മറ്റൊരാൾക്കും പരിക്കേറ്റിട്ടുണ്ട്. ഇയാളെ രക്ഷിക്കാനായി ശ്രമിച്ച പൊലീസ് സംഘത്തിന് നേരെ തിരിഞ്ഞ ചെമ്മരിയാടിനെ പൊലീസ് വെടിവച്ച് കൊല്ലുകയായിരുന്നു. പ്രദേശത്തെ ആളുകളെ ആകെ ശല്യപ്പെടുത്തുന്നതാണ് സംഭവം. സംഭവത്തിൽ മറ്റ് ദുരൂഹതകൾ ഒന്നുമില്ലെന്ന് ഉറപ്പിക്കാൻ പൊലീസ് അന്വേഷണം നടത്തുമെന്നും വൃദ്ധ ദമ്പതികളുടെ പോസ്റ്റുമോർട്ടം ഇന്ന് നടക്കുമെന്നും പൊലീസ് വിശദമാക്കി.
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News , Malayalam Live TV, Latest Malayalam News അറിയാൻ എപ്പോഴും Asianet News Malayalam. Malayalam News Live, Malayalam News Today, Malayalam Live News എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam