ഭം​ഗി കണ്ട് അതിശയിക്കേണ്ട, കൊടുംവിഷമുള്ള ഭീകരനാണ്; ഓൺലൈൻ ലോകം ഏറ്റെടുത്ത നീലപാമ്പിന്റെ വിശേഷങ്ങൾ

Web Desk   | Asianet News
Published : Sep 19, 2020, 11:28 AM IST
ഭം​ഗി കണ്ട് അതിശയിക്കേണ്ട, കൊടുംവിഷമുള്ള ഭീകരനാണ്; ഓൺലൈൻ ലോകം ഏറ്റെടുത്ത നീലപാമ്പിന്റെ വിശേഷങ്ങൾ

Synopsis

ലൈഫ് ഓൺ എർത്ത് എന്ന ട്വിറ്റർ അക്കൗണ്ടാണ് ഈ നീലപാമ്പിന്റെ 12 സെക്കന്റ് ദൈർഘ്യമുള്ള വീഡിയോ ഷെയർ ചെയ്തത്. 

ഇൻഡോനീഷ്യ: ചുവന്ന റോസാപ്പൂവിൽ ചുറ്റിപ്പിണഞ്ഞു കിടക്കുന്ന നീലനിറമുള്ള പാമ്പ്. ഒറ്റനോട്ടത്തിൽ തന്നെ ആരും പറഞ്ഞു പോകും എന്തൊരു ഭം​ഗി എന്ന്. കഴിഞ്ഞ ദിവസം ഓൺലൈനിലെ വൈറൽ താരമായിരുന്നു നീലനിറമുള്ള ഈ സുന്ദരൻ പാമ്പ്. ലൈഫ് ഓൺ എർത്ത് എന്ന ട്വിറ്റർ അക്കൗണ്ടാണ് ഈ നീലപാമ്പിന്റെ 12 സെക്കന്റ് ദൈർഘ്യമുള്ള വീഡിയോ ഷെയർ ചെയ്തത്.

പോസ്റ്റ് ചെയ്ത് മണിക്കൂറുകൾക്കകം ആയിരക്കണക്കിന് ആളുകളാണ് ഈ വീഡിയോ കണ്ടത്. എല്ലാവർക്കും പറയാനുള്ളത് ഈ പാമ്പിന്റെ ഭം​ഗിയെക്കുറിച്ചാണ്. അവിശ്വസനീയമായ വിധത്തിൽ മനോഹരമായത് എന്നാണ് വീഡിയോയ്ക്ക് അടിക്കുറിപ്പ് നൽകിയത്. ബ്ലൂ പിറ്റ് വൈപർ എന്ന് പേരുള്ള വിഷപാമ്പാണിത്.  ഈ പാമ്പിന്റെ കടിയേറ്റാൽ ആന്തരികമായും ബാഹ്യമായും രക്തസ്രാവം സംഭവിക്കും. ഇന്തോനീഷ്യയിലും കിഴക്കൻ തിമോറിലും കാണപ്പെടുന്ന വൈറ്റ് ലിപ്ഡ് ഐലൻഡ് പിറ്റ് വൈപ്പർ എന്നയിനത്തിന്റെ വകഭേദമാണ് ഈ പാമ്പെന്ന് മോസ്കോ സൂ അധികൃതർ വ്യക്തമാക്കി. 

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News , Malayalam Live TV, Latest Malayalam News അറിയാൻ എപ്പോഴും Asianet News Malayalam. Malayalam News Live, Malayalam News Today, Malayalam Live News എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

click me!

Recommended Stories

'ഭക്തിയുടെ മൾട്ടിവേഴ്‌സ്'! 'ഹരേ കൃഷ്ണ' നാമജപത്തിൽ അലിഞ്ഞുചേർന്ന് സ്പൈഡർമാൻ സംഘം, വീഡിയോ വൈറൽ
"മടുത്തു, ഈ ജോലി മതിയായി": വീഡിയോ വൈറൽ, പിന്നാലെ ജെൻ സി യുവാവിൻ്റെ ഫോളോവേഴ്‌സിൻ്റെ എണ്ണം ഡബിളായി